ഉഡുപ്പി: ഷിര്വയില് നിന്നുള്ള മുതിര്ന്ന കോണ്ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെ റോഡരികില് നില്ക്കുമ്പോഴായിരുന്നു കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ലീന മത്യാസിനെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മഹിളാ കോണ്ഗ്രസ് മുന് സംസ്ഥാന സെക്രട്ടറിയായിരുന്നു. ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷിര്വ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്.
Content Highlights: Road accident: Injured Congress leader Leena Mathias passes away