ന്യൂഡൽഹി: രാജ്യത്ത് യുപിഐ സേവനങ്ങൾ തകരാറിലായെന്ന് റിപ്പോർട്ട്. പേടിഎം ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ സേവനങ്ങളിൽ തകരാര് സംഭവിച്ചതായി ഉപഭോക്താക്കൾ അറിയിച്ചു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് യുപിഐ തകരാർ രൂക്ഷമായത്.ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലും യുപിഐ സേവനങ്ങളിൽ തകരാർ സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം, ഫോൺ പേ സേവനങ്ങൾ സാധാരണ നിലയിലായെന്ന് ചൂണ്ടികാട്ടി ഒമ്പത് മണിയോടെ ഫോൺ പേ സഹസ്ഥാപകൻ ചീഫ് ടെക്നോളജി ഓഫീസറുമായി രാഹുൽ ചാരി എക്സിൽ കുറിച്ചു. ഉയർന്ന ട്രാഫിക്കാണ് തകരാറിന് കാരണമെന്ന് രാഹുൽ ചാരി വ്യക്തമാക്കി. പിന്നാലെ പേടിഎമ്മും സേവനങ്ങൾ ശരിയായതായി അറിയിച്ചു.
Content Highlights- Let's go to Google Pay, UPI services are down, explanation is due to congestion