'ക്രെഡിറ്റ് സൈന്യത്തിന് മാത്രം, ഒരു പാർട്ടിയും ഇതിൽ അവകാശവാദം ഉന്നയിക്കാൻ പാടില്ല' ; സിദ്ധാരാമയ്യ

സർവകക്ഷിയോഗത്തിന്റെ അഭിപ്രായം ആരാഞ്ഞ ശേഷം വേണമായിരുന്നു വെടി നിർത്തൽ പ്രഖ്യാപിക്കാനെന്നും സിദ്ധാരാമയ്യ അഭിപ്രായപ്പെട്ടു

ബെംഗളൂരു: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താന് തിരിച്ചടി നൽകിയതിൽ അഭിനന്ദനം അർഹിക്കുന്നത് ഇന്ത്യൻ സായുധ സൈന്യം മാത്രമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 'ക്രെഡിറ്റ് സൈന്യത്തിന് മാത്രം അവകാശപ്പെട്ടതാണ്, ഒരു പാർട്ടിയും ഇതിൽ അവകാശവാദം ഉന്നയിക്കാൻ പാടില്ലായെന്നും അദ്ദേഹം പറഞ്ഞു. സർവകക്ഷിയോഗത്തിന്റെ അഭിപ്രായം ആരാഞ്ഞ ശേഷം വേണമായിരുന്നു വെടി നിർത്തൽ പ്രഖ്യാപിക്കാനെന്നും സിദ്ധാരാമയ്യ അഭിപ്രായപ്പെട്ടു. 1971 ലേയും ഇപ്പോഴത്തെയും സാഹചര്യം താരതമ്യം ചെയ്യാനാകില്ലെന്നും രണ്ടിൻ്റെയും സ്ഥിതിയും സാഹചര്യവും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേ സമയം, ഇന്ത്യ പാക് സംഘർഷത്തിനിടെ സുരക്ഷ മുൻനിർത്തി അടച്ചിട്ട വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിച്ചു. അന്താരാഷ്ട്ര വ്യോമപാത തുറക്കാനും നിർദേശം നൽകിയിട്ടുണ്ട്. എയർപോർട്ടുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ അധികൃതർ നടത്തുകയാണ്. ശ്രീനഗർ, ജമ്മു, ലുധിയാന, പത്താൻകോട്ട് തുടങ്ങി രാജ്യത്തെ അതിർത്തി, തന്ത്രപ്രധാന മേഖലകളിലെ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരുന്നത്. തുറക്കാനുള്ള തീരുമാനം വന്നതോടെ ചണ്ഡീഗഡിൽ നിന്നുളള കമേഴ്സ്യൽ ഫ്ളൈറ്റുകളുടെ സർവ്വീസ് തുടങ്ങി.

Content Highlights- 'Credit goes to the army only, no party should claim it'; Siddaramaiah

To advertise here,contact us