ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വനിതാ പൈലറ്റ് പാകിസ്താന്റെ പിടിയിലെന്ന പ്രചാരണം വ്യാജം; പിഐബി

ജെറ്റില്‍ നിന്നും ചാടി ഇറങ്ങുമ്പോള്‍ ഉദ്യോഗസ്ഥയെ പാകിസ്താന്‍ പിടികൂടുകയായിരുന്നുവെന്നാണ് പാക് അനുകൂല സോഷ്യല്‍മീഡിയ അവകാശവാദം

ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വനിതാ പൈലറ്റ് പാകിസ്താന്റെ പിടിയിലാണെന്ന പ്രചാരണം വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക്. എയര്‍ഫോഴ്‌സ് പൈലറ്റ് ശിവാനി സിംങ് പാകിസ്താന്റെ പിടിയിലാണെന്ന് ചില പാകിസ്താന്‍ അനുകൂല സോഷ്യല്‍മീഡിയ പേജുകള്‍ അവകാശപ്പെടുന്നുണ്ടെന്നും അത് വ്യാജമാണെന്നും പിഐബി സ്ഥിരീകരിക്കുന്നു.

ജെറ്റില്‍ നിന്നും ചാടി ഇറങ്ങുമ്പോള്‍ ഉദ്യോഗസ്ഥയെ പാകിസ്താന്‍ പിടികൂടുകയായിരുന്നുവെന്നാണ് പാക് അനുകൂല സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളുടെ അവകാശവാദം. അതിന്റെ വീഡിയോ അടക്കമാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാ ണെന്ന് പിഐബി വ്യക്തമാക്കി.

മൊബൈല്‍ ഫോണില്‍ ലൊക്കേഷന്‍ സര്‍വീസ് ഓഫ് ചെയ്യണമെന്ന പ്രചാരണവും വ്യാജമാണെന്ന് പിഐബി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജവിവരങ്ങളാണെന്നും പിഐബി വ്യക്തമാക്കി.

Indian Female Air Force pilot has NOT been captured🚨Pro-Pakistan social media handles claim that an Indian Female Air Force pilot, Squadron Leader Shivani Singh, has been captured in Pakistan.#PIBFactCheck ❌ This claim is FAKE!#IndiaFightsPropaganda@MIB_India… pic.twitter.com/V8zovpSRYk

ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ പാകിസ്താനെ പിന്തുണച്ച് പോസ്റ്റ് ഇട്ട 19കാരിക്കെതിരെ കേസെടുത്തു. 'പാകിസ്താന്‍ സിന്ദാബാദ്' എന്ന് കമന്റിട്ട 19കാരിയായ വിദ്യാര്‍ത്ഥിനിയെ മഹാരാഷ്ട്രയിലെ പുണെയില്‍ വെച്ചാണ് കോന്‍ധ്വ പൊലീസ് അറസ്റ്റ് ചെയ്തത്. കോന്‍ധ്വയിലെ കൗസര്‍ബാഗ് സ്വദേശിനിയാണ് അറസ്റ്റിലായ യുവതി.

Content Highlights: Indian Female Air Force pilot has NOT been captured PIB

To advertise here,contact us