ജയ്സൽമറിൽ കുടുങ്ങിയ 'ഹാഫ്' സിനിമാസംഘം അഹമ്മദാബാദിലേക്ക് തിരിച്ചു; വരുന്നത് റോഡ് മാർഗം

സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്

ന്യൂഡൽഹി: മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയായ ജയ്സൽമറിൽ നിന്ന് അഹമ്മദാബാദിലേക്ക് തിരിച്ചു. റോഡ് മാർഗമാണ് ഇവർ തിരികെ വരുന്നത്. ജയ്സൽമറിൽ കുടുങ്ങിയ 150 പേരും സുരക്ഷിതരാണ്. 'ഹാഫ്' എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ് ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്ത് കുടുങ്ങിപ്പോയത്. സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്.

Content Highlights: group of Malayalam filmmakers returned to Ahmedabad from Jaisalmer

To advertise here,contact us