റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോൺ ആക്രമണം; പിഎസ്എൽ മത്സരങ്ങൾ കറാച്ചിയിലേക്ക് മാറ്റി

ഇസ്‌ലാമാബാദില്‍ ആക്രമണ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

ഇസ്‌ലാമാബാദ്: പാകിസ്താനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ സ്റ്റേഡിയത്തിൻ്റെ ഭാഗങ്ങൾ തകര്‍ന്നു. പാക്കിസ്താന്‍ ക്രിക്കറ്റ് ലീഗ് (പിഎസ്എല്‍) മത്സരത്തിന് മുമ്പാണ് ആക്രമണം നടന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമാബാദില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങുകയാണ്.

നിലവില്‍ പിഎസ്എല്ലിലെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും കറാച്ചിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇസ്‌ലാമാബാദില്‍ ആക്രമണ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേരുകയാണ്.

Content Highlights: India attack Rawalpindi stadium at Pakistan

To advertise here,contact us