ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. ഗംഗോത്രിയിലേക്കുള്ള തീർത്ഥാടകരാണ് കൊലപ്പെട്ടത്. ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. സംഭവസ്ഥലത്തേക്ക് പൊലീസ്, ആർമി ഫോഴ്സ്, ദുരന്ത നിവാരണ സംഘം, ആംബുലൻസുകൾ എന്നിവ പുറപ്പെട്ടിട്ടുണ്ട്.
Content Highlights: five Tourists Killed As Helicopter Crashes Near Uttarakhand