ശ്രീനഗര്: ജമ്മു കശ്മീരിലെ ഗുള്മര്ഗില് മലയാളിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ശരീരഭാഗങ്ങള് വന്യമൃഗങ്ങള് തിന്ന അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മലയാളിയുടെ മൃതദേഹമെന്നാണ് ജമ്മുകശ്മീര് പൊലീസിന്റെ സംശയം. വിനോദ സഞ്ചാരിയായിരിക്കാം ഇയാളെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അതേസമയം പഹല്ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് രാജ്യം അതീവ ജാഗ്രതയിലാണ്. ഇതിന്റെ പശ്ചാത്തലത്തില് നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളില് വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള് മുഴങ്ങും. ഉയര്ന്ന അപകടസാധ്യതയുള്ള മേഖലകളിലായിരിക്കും സൈറണുകള് മുഴങ്ങുക. കേരളത്തില് രണ്ട് ജില്ലകളില് നാളെ മോക്ഡ്രില് നടത്തും. കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് മോക്ഡ്രില് ഉണ്ടാവുക.
അടിയന്തര സാഹചര്യങ്ങള് ഉണ്ടായാല് അതിനെ പ്രതിരോധിക്കാന് വിദ്യാര്ത്ഥികള്ക്ക് ഉള്പ്പടെ പരിശീലനം നല്കേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. സ്കൂളുകള്, ഓഫീസുകള്, കമ്മ്യൂണിറ്റി സെന്ററുകള് എന്നിവിടങ്ങളില് സാധാരണക്കാര്ക്ക് പരിശീലനം നല്കും. ആക്രമണമുണ്ടായാല് സ്വയം രക്ഷയ്ക്കാണ് പരിശീലനം.
Content Highlights: Body suspected to be of a Malayali found in Gulmarg Jammu and Kashmir