ചെന്നൈ: തമിഴ്നാട് തിരുവാരൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ സജിനാഥ്, രാജേഷ് , രാഹുൽ, സജിത്ത് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
തമിഴ്നാട് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മലയാളികൾ സഞ്ചരിച്ച വാഹനം ഓമിനി വാൻ ആണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവാരൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Content Highlights: Four Malayalees died in a car accident in Tiruvarur, Tamil Nadu