'ഇനി ഒരു റൈഡ് ആകാം, ​കാത്തോണെ'; നടുറോഡിൽ സ്കൂട്ടർ ഓടിച്ച് പശുക്കുട്ടി; ചിരി പടർത്തി ദൃശ്യങ്ങൾ

സ്റ്റാർട്ട് ആയ വാഹനം പശുവുമായി ഏറെ ദൂരം സഞ്ചരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സ്കൂട്ടർ ഓടിക്കുന്ന പശുവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. എക്സിൽ വൈറലാകുന്ന ഈ ചിരിദൃശ്യങ്ങൾ നിരവധി കാഴ്ച്ചക്കാരെയാണ് നേടിയത്. റോഡരികിലൂടെ നടന്നു പോകുന്ന പശുക്കുട്ടിയാണ് വീഡിയോയിലെ താരം.

റോഡിന്റെ മറ്റ് വശത്തിരിക്കുന്ന സ്കൂട്ടർ കാണുന്ന പശു ആദ്യം ഒന്ന് മണത്ത് നോക്കുകയും പിന്നീട് കാലുകളെടുത്ത് സ്കൂട്ടറിൽ വെച്ചു. എങ്ങനെയോ സ്റ്റാർട്ട് ആയ വാഹനം പശുവുമായി ഏറെ ദൂരം സഞ്ചരിച്ചു. പിന്നീട് മറ്റൊരു റോഡിന് സമീപത്തെ ഇരുമ്പ് ഗേറ്റില്‍ സ്കൂട്ടർ ഇടിച്ച് നിർത്തുകയായിരുന്നു.

ഇതോടെ പശു സ്കൂട്ടറിൽ നിന്നുമിറങ്ങി ഒന്നും അറിയാത്ത ഭാവത്തിൽ നടന്ന് പോകുന്നതും കാണാം. ഈ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് എക്സിൽ വൈറലായത്. ഈ പശുവിന് ഡ്രൈവിം​ഗ് ലൈസൻസുണ്ടോ? ഇതെന്താ ടെസ്റ്റ് ഡ്രൈവോ? സിസിടിവി ദൃശ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇത് ആര് വിശ്വസിക്കും ? അവിശ്വസനീയം, ഈ കാഴ്ച്ച ഇന്ത്യയിൽ മാത്രം തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നെറ്റിസൺസ് രേഖപ്പെടുത്തുന്നത്.

इंसानों को स्कूटी चोरी करते हुए बहुत बार देखा होगा लेकिन ऋषिकेश में स्कूटी चोरी का मामला कुछ अलग है। यहां गली में घूमने वाले आवारा सांड भी बाइक स्कूटी का शौक रखते है। pic.twitter.com/37TRoCzhcb

content highlights : Uttarakhand Rishikesh cow Riding Scooter

To advertise here,contact us