തിരുപ്പൂരിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ നഴ്‌സിന്റെ മൃതദേഹം; തലയും കൈകളും അടിച്ചുചതച്ച നിലയിൽ

മധുരൈ സ്വദേശിനി ചിത്രയാണ് കൊല്ലപ്പെട്ടത്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തി. മധുരൈ സ്വദേശിനി ചിത്രയാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ദന്താശുപത്രിയിലെ നഴ്സായിരുന്നു. തിരുപ്പൂർ കളക്ടറേറ്റിന് സമീപമുള്ള കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. തലയും കൈകളും കല്ലുകൊണ്ട് അടിച്ചുചതച്ച നിലയിലായിരുന്നു. പൊലീസ് അന്വേഷണമാരംഭിച്ചു.

Content Highlights: Nurse's body found with head injury in Tiruppur

To advertise here,contact us