ബെംഗളൂരുവിൽ വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ

യുവതിയുടെ കഴുത്തിലും തലയിലും പരിക്കുകളുണ്ട്

ബെംഗളൂരു: ബെംഗളൂരുവിൽ വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ. ബെംഗളൂരു ചിക്കജാലയിലാണ് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്.

ആഫ്രിക്കൻ വംശജയായ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. യുവതിയുടെ കഴുത്തിലും തലയിലും പരിക്കുകളോടെയാണ് മൃതദേഹം.

കൊലപാതകത്തിന് ശേഷം മൈതാനത്ത് മൃതദേഹം ഉപേക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Foreign woman found dead in Bengaluru. Body abandoned on the ground

To advertise here,contact us