വിശാഖപട്ടണത്ത് തീർത്ഥാടകർക്ക് മേൽ ക്ഷേത്രമതിൽ ഇടിഞ്ഞു വീണു; 7 പേർക്ക് ദാരുണാന്ത്യം

വിശാഖപട്ടണം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലായിരുന്നു അപകടം

icon
dot image

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽക്കെട്ട് തീർത്ഥാടകർക്ക് മേൽ തകർന്നുവീണ് ഏഴ് പേർക്ക് ദാരുണാന്ത്യം. വിശാഖപട്ടണം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലായിരുന്നു അപകടം.

ക്ഷേത്രത്തിലെ ചന്ദനോത്സവത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിനിരയായത്. നിരവധി പേർക്ക് ഗുരുതര പരിക്കുണ്ട്. ടിക്കറ്റ് കൗണ്ടറിന് സമീപമുളള മതിൽ മഴയിൽ കുതിർന്ന് നിലം പൊത്തുകയായിരുന്നു. സ്ഥലത്ത് എൻടിആർഎഫ്, എസ്‌ഡിആർഎഫ് സേനകൾ രക്ഷാപ്രവർത്തനം നടത്തി.

Content Highlights: 7 killed at andhra temple as wall collapses at devotees

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us