അണ്ണാമലൈയെ ബിജെപി തഴഞ്ഞോ? രാജ്യസഭയിലേക്ക് നിർദ്ദേശിച്ചത് മറ്റൊരു നേതാവിനെ

അണ്ണാമലൈയെ രാജ്യസഭയിലേക്ക് നിർദേശിക്കാതെ കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരം തമിഴ്നാട് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ അണ്ണാമലൈയെ രാജ്യസഭയിലേക്ക് നിർദേശിക്കാതെ കേന്ദ്ര നേതൃത്വം. ആന്ധ്രയിൽ നിന്ന് ഒഴിവ് വന്ന സീറ്റിലേക്ക് വെങ്കട സത്യനാരായണനെയാണ് ബിജെപി നിർദേശിച്ചത്. ആന്ധ്രയിൽ നിന്നുള്ള നേതാവാണ് വെങ്കട സത്യനാരായണൻ. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ അണ്ണാമലെെയെ രാജ്യസഭയിലേക്ക് നിർദേശിക്കുമെന്നായിരുന്നു വിവരം.

അണ്ണാഡിഎംകെയുമായി ബിജെപി വീണ്ടും സഖ്യത്തിലേർപ്പെട്ടതോടെയാണ് അണ്ണാമലൈക്ക് ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്നത്. അണ്ണാ ഡിഎംകെയുടെ ആവശ്യപ്രകാരം ബിജെപി കേന്ദ്ര നേതൃത്വമാണ് അണ്ണാമലൈയോട് രാജിവെക്കാൻ നിർദേശിച്ചത്. 2023 ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് എഐഎഡിഎംകെ സഖ്യം വിട്ടത്. വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചതോടെയായിരുന്നു അണ്ണാമലൈക്ക് മാറേണ്ടിവന്നത്. പകരം നൈനാർ രാജേന്ദ്രനെയാണ് അധ്യക്ഷനായി ബിജെപി തിരഞ്ഞെടുത്തത്.

സ്ഥാനമൊഴിഞ്ഞ അണ്ണാമലൈയ്ക്ക് ഡൽഹിയിൽ എന്തെങ്കിലുമൊരു പദവി നൽകാനായിരുന്നു ബിജെപിയുടെ തീരുമാനം.

സംസ്ഥാന ബിജെപി അധ്യക്ഷ പദവിയില്‍ നാല് വര്‍ഷമിരുന്ന ശേഷമായിരുന്നു മുന്‍ ഐപിഎസ് ഓഫീസറായിരുന്ന അണ്ണാമലൈയുടെ പടിയിറക്കം. തമിഴ്‌നാട്ടിലെ വിവിധ ജനകീയ വിഷയങ്ങളില്‍ അണ്ണാമലൈ ഇടപെട്ടിരുന്നു.

Content Highlights: annamalai speculated as sidelined by bjp for rajyasabha seat

To advertise here,contact us