ഡ്രൈവിംഗിനിടെ ഐപിഎൽ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ, ബോധവത്കരണ ക്ലാസിനയച്ച് പൊലീസ്

യാത്രക്കാരിലൊരാൾ ദൃശ്യങ്ങൾ പകർത്തി എക്‌സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു

ബെംഗളൂരു: ഡ്രൈവിംഗിനിടെ ഐ പി എൽ മത്സരം കണ്ട യുവാവിൽ നിന്ന് പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബെംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി വന്നത്.

ശിവാജിനഗറിലെ ബ്രോഡ്‌വേ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു യുവാവ്ഐപിഎൽ മത്സരം കണ്ടത്.

തുടർന്ന് അവിടെയുണ്ടായിരുന്ന യാത്രക്കാരിലൊരാൾ ദൃശ്യങ്ങൾ പകർത്തി എക്‌സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ പ്രശാന്തിനെതിരെ പൊലീസ് പിഴ ചുമത്തിയ ശേഷം താക്കീത് നൽകി ബോധവത്കരണ ക്ലാസിനയച്ചു.

Content Highlights: Police fine a young man Rs 1500 for watching an IPL match while driving in Bengaluru

To advertise here,contact us