പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വാരണാസി മണ്ഡലത്തില്‍ നിന്നുള്ള ഐഎഫ്എസ് ഓഫീസര്‍; ആരാണ് നിധി തിവാരി?

നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ അജിത് ഡോവലിന് റിപ്പോര്‍ട്ട് ചെയ്യേണ്ട ഫോറിന്‍ ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു നിധി പ്രവര്‍ത്തിച്ചിരുന്നത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഓഫീസര്‍ നിധി തിവാരി. ഉത്തര്‍പ്രദേശിലെ മെഹ്‌മുര്‍ഗജ്ഞ് സ്വദേശിനിയാണ് നിധി. പ്രധാനമന്ത്രി പ്രതിനീധികരിക്കുന്ന വാരണാസി ലോക്‌സഭ മണ്ഡലത്തിലാണ് മെഹ്‌മുര്‍ഗജ്ഞ്.

2014 സിവില്‍ സര്‍വീസ് ബാച്ച് ഉദ്യോഗസ്ഥയായ നിധി, പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസ്(പിഎംഓ)യിലെ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. പ്രധാനമന്ത്രിയുടെ ഭരണപരവും നയതന്ത്രപരവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന പദവിയാണ് ഇത്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 96ാം റാങ്ക് നേടിയാണ് നിധി ഐഎഫ്എസില്‍ ചേര്‍ന്നത്. അതിന് മുന്‍പ് വാരണാസിയില്‍ അസിസ്റ്റന്റ് കമ്മിഷണര്‍(കൊമേഷ്‌സ്യല്‍ ടാക്‌സ്) ആയി ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് നിധി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തത്.

2022ല്‍ പിഎംഒയില്‍ അണ്ടര്‍ സെക്രട്ടറിയായി ചുമതലയേറ്റ നിധി, 2023 ജൂണ്‍ ആറ് മുതല്‍ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ അജിത് ഡോവലിന് റിപ്പോര്‍ട്ട് ചെയ്യേണ്ട ഫോറിന്‍ ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു നിധി പ്രവര്‍ത്തിച്ചിരുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഡിസാംമെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അഫയേഴ്‌സ് വിഭാഗത്തിന്റെ കീഴിലും നിധി ജോലി ചെയ്തിട്ടുണ്ട്.

Content Highlights: Nidhi Tewari has been appointed as the Private Secretary to Prime Minister Narendra Modi

To advertise here,contact us