'കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവർത്തകർ ഹണി ട്രാപ്പിൽപ്പെട്ടിട്ടുണ്ട്';അന്വേഷണം വേണമെന്ന് കർണാടകമന്ത്രി

വിഷയം ഏതെങ്കിലും പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഉന്നതതല അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു

icon
dot image

ബെംഗളൂരു: കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഹണി ട്രാപ്പില്‍ പെട്ടിട്ടുണ്ടെന്ന് കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി കെ എന്‍ രാജണ്ണ. വിഷയം ഏതെങ്കിലും പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഉന്നതതല അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു.

'ഇതൊരു ഗുരുതരമായ വിഷയമാണ്. തുമകുരുവില്‍ നിന്നുള്ള രണ്ട് മന്ത്രിമാര്‍ ഹണി ട്രാപ്പില്‍ പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. തുമകുരുവില്‍ നിന്നുള്ള ഒരു മന്ത്രി ഞാനാണ്. മറ്റൊന്ന് ഡോ. പരമേശ്വരയാണ്. മറ്റ് പല കഥകളും വരുന്നുണ്ട്', രാജണ്ണ പറഞ്ഞു. ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുമെന്നും ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നിലാരാണെന്ന് ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി രാഷ്ട്രീയക്കാരെ കെണിയില്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് രാജണ്ണയുടെ മകനും എംഎല്‍സിയുമായ രാജേന്ദ്ര പറഞ്ഞു. 'അവര്‍ വാട്‌സ്ആപ്പില്‍ വിളിക്കും. അല്ലെങ്കില്‍ സന്ദേശം അയക്കും. കഴിഞ്ഞ ആറ് മാസമായി ഇതു സംഭവിക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു.

അതേസമയം ഒരു മന്ത്രിക്കെതിരെ രണ്ട് തവണ ഹണി ട്രാപ്പ് ശ്രമം നടന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാര്‍ക്കിഹോളി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി ജി പരമേശ്വര പറഞ്ഞു. കേസ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോകന്‍ ആവശ്യപ്പെട്ടു.

Content Highlights: 48 politicians have been caught in a honey trap Karnataka minister demands investigation

To advertise here,contact us
To advertise here,contact us
To advertise here,contact us