ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. മേഖലയിലേക്ക് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

സച്ചൽദാരയിൽ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം നിലവിൽ തെരച്ചിൽ നടത്തുന്നുണ്ട്.

Content Highlights : Encounter breaks out between security forces and terrorists in Jammu and Kashmir's Handwara

To advertise here,contact us