പാട്ന: ഹോളി ആഘോഷത്തിനു ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ വസതിക്ക് മുൻപിൽ ആർജെഡി നേതാവും മുൻ ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവിന്റെ ബൈക്ക് യാത്ര. വീടിന് പുറത്ത് എത്തിയ തേജ് പ്രതാപ് യാദവ് 'പാൽതു ചാച്ച' എവിടെ? (നിലപാടുകളും വാക്കും ഇടക്കിടെ മാറ്റുന്ന ആളെന്ന നിലയിലാണ് പാൽട്ടു എന്ന വാക്ക് ഉപയോഗിക്കുന്നത്) എന്ന് ഉറക്കെ വിളിച്ചു ചോദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.
होली के रंग में रंगे तेज प्रताप यादव! स्कूटी से पहुंचे सीएम नीतीश कुमार के आवास के बाहर और बोले – 'ए पलटू चाचा, हैप्पी होली!'#Bihar #BiharNews #tejpratapyadav #Holi2025 pic.twitter.com/kwadJBV2TC
ആർജെഡി-കോൺഗ്രസ്-ഇടതു സഖ്യത്തിൽ നിന്നും വിട്ട് ബിജെപി സഖ്യത്തിൽ ചേർന്നതിന് ശേഷം നിതീഷ് കുമാറിനെ പരിഹസിക്കുന്നതിനായി പ്രതിപക്ഷം 'പാൽതു' എന്ന വാക്കാണ് ഉപയോഗിക്കുന്നത്. തേജ് പ്രതാപും മറ്റൊരു യുവാവും കൂടി ഹോളി ആഘോഷത്തിന് ശേഷം നിതീഷ് കുമാറിൻ്റെ വസിതിക്ക് മുൻപിൽ എത്തുന്നത് വീഡിയോയിൽ കാണാം. ഗേറ്റിന് മുന്നിലെത്തുമ്പോൾ 'പാൽതു ചാച്ച' എവിടെയെന്ന് ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് ഒരു പോലീസ് ഉദ്യോഗസ്ഥനോട് തന്റെ പാട്ടിന് നൃത്തം ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട് . പാർട്ടി പ്രവർത്തകരുടെ തിരക്കിനിടയിൽ ആർജെഡി നേതാവിന്റെ ആവശ്യം ഉദ്യോഗസ്ഥൻ അനുസരിക്കുന്നതായി വ്യക്തമാകുന്ന വീഡിയോ വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
VIDEO | A policeman was seen dancing on the instruction of RJD leader Tej Pratap Yadav during Holi celebration at his residence in Patna. #tejpratapyadav #Holi #Patna pic.twitter.com/oCIP0kL03r
Content Highlights: Tej Pratap's scooter ride outside Nitish Kumar's home