ബെംഗളൂരു: തെന്നിന്ത്യന്‍ താരം രാശ്മിക മന്ദാന കന്നഡ ഭാഷയെ അവഹേളിച്ചു എന്നാരോപിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ രംഗത്ത്. മാണ്ഡ്യ നിയോജക മണ്ഡലത്തിലെ രവികുമാര്‍ ഗൗഡ ഗനിഗയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ രശ്മിക വിസമ്മതിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് എംഎൽഎയുടെ പ്രതികരണം.
കന്നഡ ചിത്രമായ കിരിക് പാര്‍ട്ടിയിലൂടെയാണ് രശ്മിക മന്ദാന സിനിമാ രംഗത്തെത്തിയതെന്ന് രവികുമാര്‍ ഗൗഡ ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ രശ്മികയെ ക്ഷണിച്ചപ്പോൾ അവര്‍ അത് നിരസിച്ചു. 'എന്റെ വീട് ഹൈദരാബാദിലാണ്, കര്‍ണാടക എവിടെയാണെന്ന് എനിക്കറിയില്ല. എനിക്ക് സമയവുമില്ല. അതുകൊണ്ട് ഞാന്‍ വരില്ല'എന്നാണ് രശ്മിക പറഞ്ഞതെന്ന് രവികുമാര്‍ ഗൗഡ പറഞ്ഞു. തങ്ങളുടെ ഒരു എംഎല്‍എ പത്തോ പന്ത്രണ്ടോ തവണ അവരെ ക്ഷണിക്കുന്നതിനായി അവരുടെ വസതിയിൽ പോയിരുന്നു. എന്നിട്ടും അവർ ക്ഷണം നിരസിച്ചു. വളര്‍ന്നുവരുന്ന സിനിമാ ഇന്‍ഡസ്ട്രിയായിട്ട് കൂടി അവർ കന്നഡയെ അവഹേളിച്ചു. അവരെ നമ്മുക്കൊരു പാഠം പഠിപ്പിക്കണ്ടേയെന്ന് കര്‍ണാടക നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രവികുമാർ ഗൗഡ പറഞ്ഞു.
Bengaluru | Congress MLA Ravikumar Gowda Ganiga says, "Rashmika Mandanna, who started her career with the Kannada movie Kirik Party in Karnataka, refused to attend the International Film Festival last year when we invited her. She said, 'I have my house in Hyderabad, I don’t know… pic.twitter.com/uftmWfrMZ6
ഗൗഡയുടെ പരാമർശങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് ബിജെപി രംഗത്തെയിട്ടുണ്ട്. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും രവികുമാര്‍ ഗൗഡയെ വിമർശിച്ചിരുന്നു. നടിമാർ ഉൾപ്പെടെ എല്ലാ പൗരന്മാർക്കും അവരുടേതായ അവകാശങ്ങളുണ്ട്. ഡി കെ ശിവകുമാറിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യെയും എക്സ് പോസ്റ്റിൽ ടാഗ് ചെയ്ത് കൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖരിന്റെ പ്രതികരണം.
You can never separate goon from Rahul Congressman.This pompous overblown #Karnataka MLA from constitution waving @RahulGandhi 's party, wants to "teach a lesson" to an actress.I want to tell @DKShivakumar and @siddaramaiah to read up constitution - every citizen including… https://t.co/RV27NtFWqL
Content Highlights: Karnataka Congress MLA against Rashmika Mandanna