വിവാഹേതരബന്ധം; തമിഴ്നാട്ടിൽ ആട്ടുകല്ല് തലയിലിട്ട് ഭര്‍ത്താവിനെ കൊന്ന് ഭാര്യ

പത്ത് വര്‍ഷം മുന്‍പായിരുന്നു കലൈവാണിയും അന്‍പരശനും തമ്മില്‍ വിവാഹിതരായത്

ചെന്നൈ: വിവാഹേതരബന്ധത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. തമിഴ്‌നാട് കുംഭകോണം മാതുലംപേട്ടയിലാണ് സംഭവം. വിരുദനഗര്‍ സ്വദേശിനി കലൈവാണിയാണ് (38) ഉറങ്ങിക്കിടന്ന ഭര്‍ത്താവ് അന്‍പരശ(42)നെ തലയില്‍ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയത്.

Also Read:

UAE
കേന്ദ്രസർക്കാരിൻ്റെ ഇടപെടൽ; യുപി സ്വദേശിനിയുടെ വധശിക്ഷ അബുദാബിയിൽ നിർത്തിവെച്ചു; പുനഃപരിശോധനാ ഹർജി നൽകി

പത്ത് വര്‍ഷം മുന്‍പായിരുന്നു കലൈവാണിയും അന്‍പരശനും തമ്മില്‍ വിവാഹിതരായത്. തിരുഭുവനത്തെ ബേക്കറിയില്‍ ചായയുണ്ടാക്കുന്ന ജോലിയായിരുന്നു അന്‍പരശന്. അവിടെ ജോലി ചെയ്യുന്ന സ്ത്രീയുമായി അന്‍പരശന്‍ അടുപ്പത്തിലായി. സംഭവം അറിഞ്ഞതോടെ കലൈവാണി ഇതേപ്പറ്റി അന്‍പരശനോട് ചോദിക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കമാകുകയും ചെയ്തു. ഇതിന് പിന്നാലെ ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് അന്‍പരശന്‍ മരപ്പണിക്ക് പോയി.

കഴിഞ്ഞ ദിവസം ബേക്കറിയിലെ സ്ത്രീക്കൊപ്പം അന്‍പരശനെ കലൈവാണി വീണ്ടും കണ്ടു. ഇതേച്ചൊല്ലി ഞായറാഴ്ച ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴച്ച് കഴിഞ്ഞ് അന്‍പരശന്‍ ഉറങ്ങിയപ്പോഴാണ് കലൈവാണി ആട്ടുകല്ല് തലയില്‍ ഇട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കലൈവാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കലൈവാണി-അന്‍പരശന്‍ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

Content Highlights- Woman kills husband with a grinding stone in Tamilnadu

To advertise here,contact us