'ബംഗ്ലാദേശിൽ ഓഗസ്റ്റ് മുതൽ 152 ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം';23 ഹിന്ദുക്കൾ മരിച്ചതായും കേന്ദ്ര സർക്കാർ

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ 76 അക്രമണ സംഭവങ്ങളുണ്ടായി

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഓഗസ്റ്റ് മുതല്‍ 152 ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍. 23 ഹിന്ദുക്കള്‍ മരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ലോക്‌സഭയിലെ ചോദ്യത്തിനായിരുന്നു വിദേശകാര്യ സഹമന്ത്രി കിര്‍തി വര്‍ധന്‍ സിങ്ങിന്റെ രേഖാമൂലമുള്ള മറുപടി.

'കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ (2024 നവംബര്‍ 26- 2025 ജനുവരി 25) ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ 76 ആക്രമണങ്ങളുണ്ടായി. 2024 ഡിസംബര്‍ ഒമ്പതിന് ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സംരക്ഷണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ പങ്കുവെച്ചിരുന്നു', അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള അക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണവും വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10ന് ബംഗാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തില്‍ 88 കേസുകളിലായി 70 പേരെ അറസ്റ്റ് ചെയ്തതായി പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ 1254 അക്രമ സംഭവങ്ങളുണ്ടായെന്ന് വ്യക്തമാക്കിയതായി സര്‍ക്കാര്‍ പറഞ്ഞു.

Also Read:

National
ഒരു ലക്ഷത്തിലധികം വിധിന്യായങ്ങൾ മുരുകൻ എന്നെക്കൊണ്ട് പറയിപ്പിച്ചത്; മുൻ ജഡ്ജി വിവാദത്തിൽ

'ന്യൂനപക്ഷങ്ങളുള്‍പ്പെടെയുള്ള എല്ലാ പൗരന്മാരുടെയും ജീവിതത്തിന്റെ സംരക്ഷണത്തിന്റെയും സ്വാതന്ത്രത്തിന്റെയും പ്രാഥമിക ഉത്തരവാദിത്തം ബംഗ്ലാദേശ് സര്‍ക്കാരിനാണ്. ന്യൂനപക്ഷളുടെ സ്ഥിതിയെന്താണെന്ന് ധാക്കയിലെ ഇന്ത്യയുടെ ഹൈക്കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ട്', കിര്‍തി വര്‍ധന്‍ സിങ് പറഞ്ഞു.

Content Highlights: Government says 23 Hindus died Bangladesh since August

To advertise here,contact us