കല്‍ക്കാജിയില്‍ കലക്കി; കെജ്‌രിവാളിന്റെ വീഴ്ചയിലും കരകയറി അതിഷി

2020 ലെ തിരഞ്ഞെടുപ്പിലാണ് അതിഷി ആദ്യമായി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നത്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അതിഷിക്ക് വിജയം. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരിക്കെതിരെ 3,500 വോട്ടിനാണ് അതിഷി വിജയിച്ചുകയറിയത്.

2020 ലെ തിരഞ്ഞെടുപ്പിലാണ് അതിഷി ആദ്യമായി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നത്. അന്ന് 11,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. പിന്നാലെ ആപ്പിന്റെ ആദ്യ വനിതാ മന്ത്രിയായി അതിഷി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ബിധുരി മേല്‍ക്കൈ നിലനിര്‍ത്തിയെങ്കിലും അവസാന ലാപ്പില്‍ അപ്രതീക്ഷിതമായി അതിഷി തിരിച്ചുവരികയായിരുന്നു. ഇതോടെ മണ്ഡലം മൂന്നാം തവണയും ആപ്പിന്റെ കൊടിപാറി.

Also Read:

National
നിലം പതിച്ച് കെജ്‌രിവാള്‍; ന്യൂഡല്‍ഹി വഴിയടച്ചു, തോറ്റു

അതേസമയം ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ സ്വന്തം മണ്ഡലത്തില്‍ തോറ്റു. ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയോടാണ് കെജ്‌രിവാള്‍ തോറ്റത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് മൂന്നാം സ്ഥാനത്താണ്.

Content Highlights: Atishi defeats BJP's Ramesh Bidhuri in Kalkaji

To advertise here,contact us