കുഴിബോംബിന് മുകളിലൂടെ നുഴഞ്ഞു കയറാൻ ശ്രമം; ജമ്മുവിൽ ഇരട്ടപ്പൊട്ടിത്തെറിയിൽ പാക് ഭീകരർ കൊല്ലപ്പെട്ടു

ഭീകരരുടെ കയ്യിലുണ്ടായിരുന്ന സ്ഫോടക വസ്തുവും ഇതോടൊപ്പം പൊട്ടിത്തെറിച്ചു, അഞ്ച് പേരും തൽക്ഷണം മരിച്ചതായി സൈന്യം അറിയിച്ചു.

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച് പാക് ഭീകരർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ബട്ടാൽ സെക്ടറിൽ ആണ് കുഴിബോംബ് സ്ഫോടനം നടന്നത്. അതിർത്തിയിൽ സുരക്ഷയ്ക്കായി സൈന്യം സ്ഥാപിച്ചിരുന്ന കുഴിബോംബിന് മുകളിലൂടെ നുഴഞ്ഞു കയറാൻ ഭീകരർ ശ്രമിച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്.

ഭീകരരുടെ കയ്യിലുണ്ടായിരുന്ന സ്ഫോടക വസ്തുവും ഇതോടൊപ്പം പൊട്ടിത്തെറിച്ചു. അഞ്ച് പേരും തൽക്ഷണം മരിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചതായും സൈന്യം അറിയിച്ചു.

ജമ്മു കശ്മീരിൽ ഭീകരപ്രവർത്തകർക്കെതിരായ പോരാട്ടം ശക്തമാക്കണമെന്നും നുഴഞ്ഞുകയറ്റം പൂർണമായി തടയണമെന്നും അതിനു വേണ്ട ശക്തമായ നടപടികൾ എടുക്കുമെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

content highlights : 5 Pakistani militants killed in landmine blast while trying to cross LoC in Jammu’s Poonch

To advertise here,contact us