വിവാഹേതര ബന്ധമെന്ന് സംശയം; കര്‍ണാടകയില്‍ പട്ടാപ്പകല്‍ ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്

വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയും ഗംഗയെ മോഹന്‍ രാജ് റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു

ബെംഗളൂരു: വിവാഹേതര ബന്ധമെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്. കര്‍ണാടകയിലെ ഹെബ്ബഗോഡിയില്‍ ബുധനാഴ്ചയാണ് സംഭവം. തിരുപാളയ സ്വദേശിനി ഗംഗയാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മോഹന്‍ രാജിനെ (35) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Also Read:

Kerala
മഹാകുംഭമേളയ്ക്കിടെ ഉണ്ടായ ദുരന്തം വലിയ വീഴ്ചയല്ല; മനസാക്ഷിയുള്ളവർ അങ്ങനെ ചിന്തിക്കില്ലെന്ന് കെ സുരേന്ദ്രൻ

ഭര്‍ത്താവിനൊപ്പം ഹെബ്ബഗോഡിയിലെ രാമയ്യ ലോഔട്ടിലാണ് ഗംഗയും മോഹന്‍ രാജും താമസിച്ചിരുന്നത്. ഗംഗയും മോഹന്‍ രാജും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബുധനാഴ്ചയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയും ഗംഗയെ മോഹന്‍ രാജ് റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകലായിരുന്നു ആക്രമണം നടന്നത്. ഗംഗ സംഭവ സ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹെബ്ബഗോഡി പൊലീസ് സ്ഥലത്തെത്തി മോഹന്‍ രാജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

Content Highlights- Man stabs wife to death in broad daylight over suspicions of extramarital affair

To advertise here,contact us