'അടുത്ത പദവിക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ശ്രമിക്കുന്നു': ഗുരുതര ആരോപണവുമായി കെജ്‌രിവാൾ

തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഡൽഹിയിലെ ഏതെങ്കിലും മണ്ഡലത്തിൽ സ്ഥാനാ‍ർത്ഥിയാകാവുന്നതാണെന്നും കെജ്‌രിവാൾ പരിഹസിച്ചു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഗുരുതരമായ ആരോപണവുമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. വിരമിക്കാനിരിക്കെ അടുത്ത പദവിക്ക് വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ശ്രമിക്കുന്നതെന്നാണ് കെജ്‌രിവാളിൻ്റ ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഡൽഹിയിലെ ഏതെങ്കിലും മണ്ഡലത്തിൽ സ്ഥാനാ‍ർത്ഥിയാകാവുന്നതാണെന്നും കെജ്‌രിവാൾ പരിഹസിച്ചു.

ഇതിനിടെ യമുനാ നദിയിൽ ആരാണ് വിഷം കലർത്തുന്നതെന്ന ചൂടുപിടിച്ച ചർച്ചകളും വിവാദങ്ങളും ഡൽഹിയിൽ തുടരുകയാണ്. അരവിന്ദ് കെജ്‌രിവാൾ വിഷം കലർത്തുന്നു എന്നായിരുന്നു ബിജെപിയുടെ ആരോപണം. ഹരിയാന സർക്കാരാണ് യമുനയിൽ വിഷം കലർത്തുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ തിരിച്ചടിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കെജ്‌രിവാൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. എന്ത് വിഷമാണ് കലർത്തിയതെന്ന് വ്യക്തമാക്കണമെന്നും കെജ്‌രിവാളിന്റെ പരാതി പൂർണ്ണമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ്കമ്മീഷനെ വിമർശിച്ച് കെജ്‌രിവാൾ രംഗത്തെത്തിയത്.

Also Read:

Kerala
രണ്ടുവയസ്സുകാരിയുട കൊലപാതകം: ഒന്നും പറയാറായിട്ടില്ലെന്ന് പൊലീസ്; പിടിവള്ളിയായി വാട്സ്ആപ്പ് ചാറ്റ്

യമുന ശുദ്ധീകരണവുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെവിമർശിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. അഞ്ച് വർഷം മുൻപേ യമുന ശുചീകരിക്കും എന്ന വാ​ഗ്ദാനം പോലും കെജ്‌രിവാളിന് നിറവേറ്റാൻ സാധിച്ചില്ല‍െന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. 'അഞ്ച് വർഷം മുൻപ് യമുനാനദിയിൽ കുളിക്കുമെന്നും, യമുനയിലെ വെള്ളം കുടിക്കും എന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു. നാളിതുവരെ യമുനാനദിയുടെ പരിസരത്ത് പോലും ഞാൻ കെജ്‌രിവാളിനെ കണ്ടിട്ടില്ല. ഇന്ന് ഞാൻ വെല്ലുവിളിക്കുകയാണ്, അരവിന്ദ് കെജ്‌രിവാൾ യമുനാനദിയിലെ ആ മലിനജലം കുടിക്കണം. പൊതുജനങ്ങൾക്ക് മലിനജലം കുടിക്കാൻ നൽകിയിട്ട് കോടികൾ മുടക്കി പണിത വസതിയിൽ ഫിൽറ്റേർഡ് വെള്ളം കുടിച്ചും, ആഡംബരജീവിതം നയിച്ചുമാണ് കെജ്‌രിവാൾ ജീവിക്കുന്നതെന്നും' രാഹുൽ​ഗാന്ധി കെജ്‌രിവാളിനെതിരെ തുറന്നടിച്ചിരുന്നു.

ഫെബ്രുവരി 5നാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഫെബ്രുവരി 8നാണ്. ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആകെ 699 സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്.

Content Highlights: Rajiv Kumar wants a job post-retirement Arvind Kejriwal attacks CEC

To advertise here,contact us