'ലിവ്-ഇൻ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട പരാതികളാൽ കോടതി മുങ്ങുന്നു'; രജിസ്റ്റർ ചെയ്യണമെന്ന് രാജസ്ഥാൻ ഹൈക്കോടതി

ജസ്‌റ്റിസ് അനൂപ് കുമാർ ദണ്ഡിൻ്റെ സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാരിനും കേന്ദ്ര സാമൂഹിക ക്ഷേമ, നീതിന്യായ സെക്രട്ടറിക്കും ഇതു സംബന്ധിച്ച നിർദേശം നൽകി

ജയ്പൂർ: ലിവ്-ഇൻ ബന്ധങ്ങൾ സര്‍ക്കാരില്‍ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദ്ദേശം. ജസ്‌റ്റിസ് അനൂപ് കുമാർ ദണ്ഡിൻ്റെ സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാരിനും കേന്ദ്ര സാമൂഹിക ക്ഷേമ, നീതിന്യായ സെക്രട്ടറിക്കും ഇതു സംബന്ധിച്ച നിർദേശം നൽകി.

മാർച്ച് 1നകം നിർദ്ദേശം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സിക്കാർ ജില്ലയിൽ നിന്നുള്ള ഒരാളുമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ കഴിയുന്ന ഹരിയാനയിലെ ഫത്തേഹാബാദിൽ നിന്നുള്ള വിവാഹിതയായ യുവതി സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം നിർദേശിച്ചത്.

ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചുള്ള നിയമം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ ജസ്റ്റിസ് അനൂപ് കുമാർ ദണ്ഡ്, കേന്ദ്രവും സംസ്ഥാന സർക്കാരും ചേർന്നാണ് നിയമനിർമ്മാണം നടത്തേണ്ടതെന്നും വ്യക്തമാക്കി. "സർക്കാർ ഉചിതമായ നിയമനിർമ്മാണം നടത്തുന്നതുവരെ ഇത്തരം പരാതികൾ പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ഓരോ ജില്ലയിലും യോഗ്യതയുള്ള ഒരു അതോറിറ്റി സ്ഥാപിക്കണണം. അതിനായി ഒരു വെബ്‌സൈറ്റ് പോർട്ടൽ തുടങ്ങണമെന്നും കോടതി പറഞ്ഞു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകൾ പലപ്പോഴും സമൂഹം അംഗീകരിക്കുന്നില്ലെങ്കിലും, അവ നിയമപരമായി നിരോധിക്കപ്പെട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.

Also Read:

Kerala
രണ്ടു വയസ്സുകാരിയുടെ കൊലപാതകം; അമ്മാവന്‍ കുറ്റംസമ്മതിച്ചു, ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി

"ലിവ്-ഇൻ റിലേഷൻഷിപ്പിലുള്ള നിരവധി ദമ്പതികൾ കുടുംബങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നു. സംരക്ഷണം ആവശ്യപ്പെട്ട് അവർ ഭരണഘടനാ കോടതികളെ സമീപിക്കുന്നു. ഇത്തരം ഹർജികളാൽ കോടതികൾ മുങ്ങുകയാണ്. ദിവസവും ഡസൻ കണക്കിന് ഹർജികൾ സമർപ്പിക്കപ്പെടുന്നു," ജഡ്ജി ചൂണ്ടിക്കാട്ടി.

Also Read:

National
ചീഫ് ഡേറ്റിംഗ് ഓഫീസറുടെ ഒഴിവിലേയ്ക്ക് ഉദ്യോഗാർത്ഥികൾക്ക് ക്ഷണം; കണ്ണുതള്ളി സോഷ്യല്‍മീഡിയ

Content Highlights: Rajasthan High Court Mandates Registration Of Live-In Relationships

To advertise here,contact us