അസമില്‍ 30കാരിയെ ബലാത്സംഗം ചെയ്ത ശേഷം ആസിഡ് ഒഴിച്ചു; അയല്‍വാസി പിടിയില്‍

ഭര്‍ത്താവ് ഇല്ലാത്ത സമയം നോക്കി വീട്ടിലെത്തിയ പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു

icon
dot image

ദിസ്പൂർ : അസമിലെ കച്ചാറില്‍ വിവാഹിതയായ 30കാരിയെ കുട്ടികളുടെ മുൻപിൽ വെച്ച് ബലാത്സം​ഗം ചെയ്ത ശേഷം ശരീരത്തിൽ ആസിഡ് ഒഴിച്ചെന്ന് പരാതി. സംഭവത്തിൽ പീഡനത്തിനിരയായ സ്ത്രീയുടെ അയൽവാസിയായ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു, ഇയാളുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്താണ് പൊലീസ് പ്രതിയെ പിടികൂടിയത്.

ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് മുൻപ് പ്രതി യുവതിയോട് ഫോൺ നമ്പർ ചോദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഫോൺ നമ്പർ നൽകാൻ യുവതി തയ്യാറായില്ല. പിന്നീട് ഭര്‍ത്താവ് ഇല്ലാത്ത സമയം നോക്കി വീട്ടിലെത്തിയ പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു.

ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തുമ്പോൾ ഭാര്യയുടെ വായ മൂടിയ നിലയിലും കൈയും കാലും കെട്ടി നിലയിലുമായിരുന്നു കണ്ടത്. ശരീരത്തില്‍ ആസിഡ് വീണ് പെള്ളലേറ്റിരുന്നു. ഉടൻ തന്നെ ഭർത്താവ് യുവതിയെ സില്‍ചര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Also Read:

National
'പങ്കാളിയുടെ സമ്മതമില്ലാതെ മതം മാറ്റത്തിന് വിധേയമാക്കുന്നത് അക്രമവും ക്രൂരതയും': മദ്രാസ് ഹൈക്കോടതി

പ്രതി ഇതിന് മുൻപും പ്രദേശത്തെ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് ബലാത്സം​ഗത്തിനിരയായ യുവതിയുടെ ഭർത്താവ് ആരോപിക്കുന്നു. വിവാഹിതരായ സ്ത്രീകളെയാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുകയാണെന്നാണ് പ്രതിയുടെ ഭാര്യയുടെ വാദം.

content highlights : Man who raped neighbour in front of her kids in Assam arrested: Police

To advertise here,contact us
To advertise here,contact us
To advertise here,contact us