മഹാകുംഭമേളയ്ക്കിടെ വീണ്ടും തീപിടിത്തം; പതിനഞ്ചോളം ടെൻ്റുകൾ കത്തി

ഫയർ ഫോഴ്സെത്തി തീ അണച്ചു

പ്രയാഗ് രാജ്: മഹാകുംഭമേളയ്ക്കിടെ വീണ്ടും തീപിടിത്തം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. പ്രയാഗ് രാജിലെ സെക്ടർ 22 ലാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം ടെൻ്റുകൾ കത്തി. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഫയർ ഫോഴ്സെത്തി സ്ഥലത്തെ തീ അണച്ചു.

കുംഭമേളയ്ക്കിടെ കഴിഞ്ഞ ദിവസവും തീപിടിത്തമുണ്ടായിരുന്നു. സെക്ടർ 19ൽ ശാസ്ത്രി ബ്രിഡ്ജിന് സമീപത്തായിരുന്നു തീപിടത്തമുണ്ടായത്. അന്നും ടെന്റുകള്‍ കത്തി നശിച്ചിരുന്നു. ഫയർ ഫോഴ്സെത്തി ഏറെ മണിക്കൂറുകൾ പരിശ്രമിച്ചായിരുന്നു അന്ന് തീയണച്ചത്.

Also Read:

Kerala
'ക്ലോസെറ്റിൽ മുഖം പൂഴ്ത്തിച്ചു; ടോയ്‌ലറ്റിൽ നക്കിച്ചു';15കാരൻ ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് അമ്മ

കഴിഞ്ഞ ദിവസം കുഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് 30 പേർ മരിച്ചിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പൊലീസിൻ്റെ വീഴ്ചകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണം നടത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറ‍‍ഞ്ഞിരുന്നു.

Content highlight- Maha Kumbh Mela as sequel of accidents, fire breaks out again during Kumbh Mela, around 15 tents burnt

To advertise here,contact us