പൊലീസ് വരാതെ വാതിൽ തുറക്കരുതെന്ന് കുറിപ്പ്; വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെ മലയാളി യുവാവ് വീട്ടിൽ മരിച്ച നിലയിൽ

വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു

മുംബൈ: ഗൂഗിളിൽ ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കൂവപ്പടി കളമ്പാട്ടുകുടി വേലായുധൻ–ലതിക ദമ്പതികളുടെ ഏകമകനായ വിജയ് വേലായുധനെ(33)യാണ് ഡോംബിവ്‌ലിയിലെ വെസ്റ്റ് ചന്ദ്രഹാസ് ഹൗസിങ് സൊസൈറ്റിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Also Read:

Kerala
കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

വിവാഹത്തിന് വെറും നാല് ദിവസം ബാക്കി നിൽക്കെയാണ് വിജയുടെ മരണവാർത്ത എത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം. വിവാഹ ഒരുക്കങ്ങൾ‍ക്കായി പുറത്തുപോയ മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോൾ ‘പൊലീസ് വരാതെ വാതിൽ തുറക്കരുത്’ എന്നെഴുതിയ കുറിപ്പ് വീടിന്റെ വാതിലിൽ ഒട്ടിച്ചിരിക്കുന്നത് കണ്ടു. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. താൻ ജീവനൊടുക്കുകയാണെന്നും കുറിപ്പിൽ എഴുതിയിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Google employee from Kerala found dead in his Mumbai home

To advertise here,contact us