വണ്ടി തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റ് ചെയ്ത് പൊലീസ്

ബൈക്ക് യാത്രികയായ പെൺകുട്ടിയെയാണ് സമ്മതമില്ലാതെ അപരിചിതനായ യുവാവ് ചുംബിച്ചത്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നി‍‌ർത്തി ചുംബിച്ച യുവാവ് അറസ്റ്റിൽ. ബൈക്ക് യാത്രികയായ പെൺകുട്ടിയെയാണ് സമ്മതമില്ലാതെ അപരിചിതനായ യുവാവ് ചുംബിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വണ്ടി ഒരു ഭാ​ഗത്തേക്ക് മാറ്റുന്നതനിടയിൽ പ്രതിയുടെ സ്കൂട്ടറിൽ തട്ടിയിരുന്നു. പിന്നാലെ പെൺകുട്ടി ഇയാളോട് ചിരിച്ചുകൊണ്ട് ക്ഷമ ചോദിച്ചു.

എന്നാൽ ഇതിന് പിന്നാലെ ഇയാൾ പെൺകുട്ടിയെ പിന്തുടരുകയും വണ്ടി തടഞ്ഞ് നിർത്തി കഴുത്തിലും കയ്യിലും ചുംബിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി ഇയാളെ തള്ളിയതിന് ശേഷം സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി പരാതി നൽകുകയായിരുന്നു. പെൺകുട്ടി ചിരിച്ചതുകൊണ്ടാണ് താൻ ചുംബിച്ചതെന്ന വിചിത്ര വിശദീകരണമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. കോയമ്പത്തൂർ സ്വദേശിയായ മുഹമ്മദ് ഷരീഫാണ് പ്രതി. ഇയാൾക്ക് ഭാര്യയും ഒരു മകനുമുണ്ടെന്ന് പൊലീസ് പറഞ്ഞു

Also Read:

Kerala
'ക്ലോസെറ്റിൽ മുഖം പൂഴ്ത്തിച്ചു; ടോയ്‌ലറ്റിൽ നക്കിച്ചു';15കാരൻ ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് അമ്മ

content highlight- Girl asked for forgiveness with asmile, young man followed the girl and kissed, got arrested

To advertise here,contact us