ചീഫ് ഡേറ്റിംഗ് ഓഫീസറുടെ ഒഴിവിലേയ്ക്ക് ഉദ്യോഗാർത്ഥികൾക്ക് ക്ഷണം; കണ്ണുതള്ളി സോഷ്യല്‍മീഡിയ

സ്നേഹത്തിന്റെ ഭാഷയില്‍ പ്രാവീണ്യമുള്ള ഒരാളെയാണ് കമ്പനി തിരയുന്നത്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനി സ്ഥാപനത്തിലെ ഒരു പുതിയ പോസ്റ്റിലേക്ക് ജോലി അപേക്ഷകള്‍ ക്ഷണിച്ചതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചീഫ് ഡേറ്റിംഗ് ഓഫീസര്‍ എന്ന വ്യത്യസ്തമായ പോസ്റ്റിലേക്കാണ് ടോപ്‌മേറ്റ് എന്ന കമ്പനി അനുയോജ്യരായവരെ തിരയുന്നത്.

എംബിഎയോ, വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമോ ആവശ്യമുള്ള ജോലിയല്ല ഇത്.പകരം, സ്നേഹത്തിന്റെ ഭാഷയില്‍ പ്രാവീണ്യമുള്ള ഒരാളെയാണ് കമ്പനി തിരയുന്നത്.ആധുനിക ഡേറ്റിംഗ്, പ്രണയതകര്‍ച്ച, ഡേറ്റിംഗ് ആപ്പുകളെ കുറിച്ചുള്ള അറിവ് എന്നിവയാണ് കമ്പനി ആവശ്യപ്പെടുന്നത്.

Also Read:

Kerala
പ്രതിപ്പട്ടികയിൽ ഒരാൾ മാത്രം; ഇ പിയുടെ ആത്മകഥാ വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയായി, കുറ്റപത്രം ഉടന്‍

നിങ്ങള്‍ ഡേറ്റിംഗ് ഉപദേശങ്ങള്‍ നല്‍കുന്ന സുഹൃത്താണോ. എങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു തൊഴിലവസരം എന്ന് പറഞ്ഞുകൊണ്ടാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥാപനം അപേക്ഷകള്‍ ക്ഷണിച്ചത്. ചില യോഗ്യതകള്‍ നിര്‍ബന്ധമാണെന്നും കമ്പനി അറിയിക്കുന്നു.

കുറഞ്ഞത് ഒരു വേര്‍പിരിയല്‍, ഡേറ്റുകളില്‍ ഏര്‍പ്പെട്ടുള്ള പരിചയം എന്നിവ നിര്‍ബന്ധം.ഡേറ്റിംഗ് ട്രെന്‍ഡുകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും പുതിയ ട്രെന്റുകള്‍ രൂപപ്പെടുത്താനുള്ള സര്‍ഗ്ഗാത്മകതയും. കുറഞ്ഞത് രണ്ടോ മൂന്നോ ഡേറ്റിംഗ് ആപ്പുകളിലെ അനുഭവസമ്പത്ത് എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്നും സ്ഥാപനം ആവശ്യപ്പെടുന്നു. കമ്പനി എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി. ഡേറ്റിംഗില്‍ വിദഗ്ധരാണെന്ന് അവകാശപ്പെട്ടുകൊണ്ട് അപേക്ഷകള്‍ അയക്കാന്‍ ഒരുങ്ങുന്നതായി നിരവധി പേരാണ് കമൻ്റുകൾ പങ്കുവെച്ചിരിക്കുന്നത്.

Content Highlight:  Bengaluru company is hiring for a Chief Dating Officer

To advertise here,contact us