ധനുഷിന് ആശ്വാസം നയന്‍താരയ്ക്ക് തിരിച്ചടി, ഡോക്യുമെന്ററി കേസില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഹര്‍ജി തള്ളി കോടതി

ധനുഷിന്റെ ഹർജി തള്ളാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് താരങ്ങളായ ധനുഷും നയൻതാരയും തമ്മിലുള്ള തർക്കം മുറുകിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ധനുഷിനെതിരെ നെറ്റ്ഫ്ലിക്സ് ഇന്ത്യ നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ധനുഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ഇതിനെതിരെ നെറ്റ്ഫ്ലിക്സ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഓഫിസ് മദ്രാസ് ഹൈക്കോടതിയുടെ പരിധിയിൽ അല്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ധനുഷിന്റെ ഹർജി തള്ളണമെന്ന നെറ്റ്ഫ്ളിക്സിന്‍‌റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. നെറ്റ്ഫ്ളിക്സ്

ഇന്ത്യ, നയൻതാര, വിഘ്നേഷ് ശിവൻ എന്നിവരായിരുന്നു എതിർ കക്ഷികൾ. ധനുഷിന്റെ ഹർജി ഫെബ്രുവരി 5 ന് പരിഗണിക്കും.

Also Read:

Entertainment News
ജാതി പറയുന്ന സിനിമകൾ ആവശ്യം ഇല്ല, ഇന്ന് അത്തരം വേർതിരിവുകൾ ഇല്ല; ഗൗതം വാസുദേവ് മേനോൻ

നവംബര്‍ 18നാണ് നെറ്റ്ഫ്ലിക്സ് നയന്‍താരയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി റിലീസ് ചെയ്തത്. ധനുഷ് നിര്‍മിച്ച്, വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുകയും നയന്‍താര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്‍റെ മേക്കിങ് ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാന്‍ ധനുഷിന്‍റെ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നയന്‍താരയുടെ മൊബൈലില്‍ പകര്‍ത്തിയ ചില വീഡിയോകള്‍ ഡോക്യുമെന്‍ററിയില്‍ ചേര്‍ക്കുകയായിരുന്നു.

എന്നാൽ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ധനുഷിനെതിരെ നയന്‍താര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് സെക്കന്‍ഡ് വരുന്ന ദൃശ്യത്തിന് ധനുഷ് പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് ശരിയായ നടപടിയല്ലെന്നും നയന്‍താര പറഞ്ഞിരുന്നു.

Content Highlights: Madras High Court dismissed Netflix's petition against Dhanush in the documentary case

To advertise here,contact us