സ്ഥിരമായി തോളിൽ തൊടുന്ന മേലുദ്യോഗസ്ഥൻ; മോശമായി അനുഭവപ്പെട്ടാൽ ലൈംഗികാതിക്രമമെന്ന് മദ്രാസ് ഹൈക്കോടതി

വാക്കോ പെരുമാറ്റമോ ഏതെങ്കിലും രീതിയിൽ അനുചിതമായാണ് സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്നതെങ്കില്‍ അത് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി

ചെന്നൈ: തൊഴിലിടങ്ങളില്‍ സ്വീകാര്യമല്ലാത്ത ഏതൊരു പ്രവര്‍ത്തിയും ലൈംഗികാതിക്രമമാണെന്ന് മദ്രാസ് ഹൈക്കോടതി. ആരോപണ വിധേയരുടെ ഉദ്ദേശ്യത്തേക്കാള്‍ പ്രവര്‍ത്തിയാണ് ഏറ്റവും പ്രധാനമെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എന്‍ മഞ്ജുള പറഞ്ഞു. 'ഒരു പ്രവര്‍ത്തി നല്ലതല്ലാതെ സ്വീകരിക്കപ്പെടുകയോ മറ്റൊരു ലിംഗത്തിലുള്ളയാള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അത് മോശമായി അനുഭവപ്പെടുകയോ ചെയ്താല്‍ അത് ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടും', കോടതി വ്യക്തമാക്കി.

എച്ച് സി എല്‍ ടെക്‌നോളജീസിലെ മൂന്ന് വനിതാ ജീവനക്കാര്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ സമര്‍പ്പിച്ച പരാതി ലൈംഗിക പീഡനമല്ലെന്ന ലേബര്‍ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. വാക്കോ പെരുമാറ്റമോ ഏതെങ്കിലും രീതിയിൽ അനുചിതമായാണ് സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്നതെങ്കില്‍ അത് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read:

National
ബെംഗളൂരുവിൽ 28കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നു; മൃതദേഹം തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ

അതേസമയം സ്ത്രീകള്‍ പരാതി ഉന്നയിച്ചതിന് പിന്നാല മേലുദ്യോഗസ്ഥനെ കമ്പനി പുറത്താക്കിയിരുന്നു. ഇയാള്‍ തന്റെ പദവി ദുരുപയോഗം ചെയ്‌തെന്നായിരുന്നു സ്ത്രീകളുടെ പരാതി. സ്ഥിരമായി തോളില്‍ തൊടുക, ഹസ്തദാനം ചെയ്യാന്‍ നിര്‍ബന്ധിക്കുക എന്നതാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. താന്‍ ഇവരുടെ ജോലികള്‍ നിരീക്ഷിക്കുകയാണ് ചെയ്തതെന്നാണ് മേലുദ്യോഗസ്ഥന്റെ വാദം.

Content Highlights: Madras High Court about assault in workplace

To advertise here,contact us