ക്ലാസ് നടക്കുന്നതിനിടെ പുറത്തേയ്ക്കിറങ്ങി; മൂന്നാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

ക്ലാസ് നടക്കുമ്പോ‌ൾ വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് ഇറങ്ങുന്നതും സഹപാഠികള്‍ പിന്നാലെയെത്തി എന്താണ് നടന്നതെന്ന് നോക്കുന്നതും സിസിടിവിയില്‍ കാണാം

ഹൈദരബാദ് : ആന്ധ്രപ്രദേശിൽ കോളേജ് വിദ്യാർത്ഥി മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയ നിലയിൽ. ആന്ധ്രയിലെ നാരായണ കോളേജിലെ വിദ്യാർത്ഥിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി ജീവനൊടുക്കന്ന ദ്യശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. രാവിലെ 10.15 ന് ക്ലാസിൽ നിന്ന് ഇറങ്ങിയതിന് ശേഷം താഴേയ്ക്ക് ചാടുകയായിരുന്നുവെന്നാണ് സിസിടിവി ദ്യശ്യങ്ങൾ വ്യക്തമാക്കുന്നത്.

ക്ലാസ് നടക്കുമ്പോ‌ൾ വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് ഇറങ്ങി പോകുന്നതും സഹപാഠികള്‍ പിന്നാലെയെത്തി എന്താണ് നടന്നതെന്ന് നോക്കുന്നതും സിസിടിവിയില്‍ കാണാം. മരണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read:

Kerala
'അച്ഛന്, സഹോദരന്, മകന്, പുരുഷന്മാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്മീഷൻ വേണം'; ആവശ്യം ശക്തമാക്കി രാഹുൽ ഈശ്വർ

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : Andhra College Student Walks Out Of Classroom, Jumps Off 3rd Floor

To advertise here,contact us