ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം; നാല് പേർ കൊല്ലപ്പെട്ടു

കൊലപാതകം,കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിലെ സ്ഥിരം പ്രതികളായിരുന്ന ഗുണ്ടനേതാവ് ഉൾപ്പടെ നാല് കുപ്രസിദ്ധ കുറ്റവാളികൾ ആണ് കൊല്ലപ്പെട്ടത്

ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം.സ്പെഷ്യൽ ടാസ്ക് ഫോഴ്സും അക്രമികളുമായുള്ള ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. കൊലപാതകം,കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിലെ സ്ഥിരം പ്രതികളായിരുന്ന ഗുണ്ടനേതാവ് ഉൾപ്പടെ നാല് കുപ്രസിദ്ധ കുറ്റവാളികൾ ആണ് കൊല്ലപ്പെട്ടത്. അർഷാദ്, മൻജീത്, സതീഷ് എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇതിൽ അർഷാദിന്റെ തലയ്ക്ക് യു പി സർക്കാർ ഒരു ലക്ഷം രൂപ നേരത്തെ വിലയിട്ടിരുന്നു. വെടിവെയ്പ്പിൽ പരിക്കേറ്റ സുനിൽ കുമാർ എന്ന പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read:

Kerala
കോർപ്പറേഷന് പണം കൊടുത്താണ് വൃത്തിയാക്കുന്നത്, ഇനി പണം നൽകില്ല: മാലിന്യ വിഷയത്തിൽ ചോള ഹോട്ടൽ മാനേജർ

content highlights : encounter killing in Uttar Pradesh ; 4 people were killed

To advertise here,contact us