ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യു

രാത്രിയോടെയാണ് ബാരാമുളള ജില്ലയിലെ സോപോറിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്

ശ്രീനഗർ: ജമ്മുകശ്മീരിലെ സോപോറിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ഇന്നലെ രാത്രിയായിരുന്നു ഭീകരരുമായുള്ള വെടിവയ്പുണ്ടായത്. രാത്രിയോടെയാണ് ബാരാമുളള ജില്ലയിലെ സോപോറിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്.

Also Read:

National
ഹൈദരാബാദ് സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

ഇതേതുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിരുന്നു. തീവ്രവാദികൾ ഒളിച്ചിരിക്കുന്ന സ്ഥലം തകർക്കുന്നതിനിടെ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. പങ്കാല കാർത്തിക് എന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്‍റെ ത്യാഗത്തെ അഭിവാദ്യം ചെയ്യുന്നതായും സൈന്യം എക്സ് പോസ്റ്റിൽ കുറിച്ചു.

Content Highlights: Indian Army soldier killed in encounter with terrorists in Jammu and Kashmir’s Sopore

To advertise here,contact us