ഹൈദരാബാദ് സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഉദ്യോഗാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു.ഹൈദരാബാദ് സ്വദേശി രവി തേജ(26)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഷോപ്പിങ് മാളിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെ അജ്ഞാതർ വെടിയുതിർത്തെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാ​ണ് പൊലീസെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

2022 മാർച്ചിലാണ് യുവാവ് ബിരുദാനന്തര ബിരുദത്തിനായി യുഎസിൽ എത്തിയത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തൊഴിൽ അന്വേഷിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.മരണ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും അമേരിക്കയിലെ തെലുങ്ക് സമൂഹം അറിയിച്ചു.

Also Read:

National
കർണാടകയിൽ നടു റോഡിൽ കൊള്ള; മലയാളിയായ ബിസിനസുകാരനെ ആക്രമിച്ച് കാറും പണവും തട്ടി

കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎസിൽ നിരവധി ഇന്ത്യൻ വംശജരായ വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അമേരിക്കയിലെ ചിക്കാഗോ നഗരത്തിലെ പെട്രോൾ പമ്പിൽവെച്ച് തെലങ്കാനയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി വെടിയേറ്റ് മരിച്ചിരുന്നു. ജോർജിയയുടെ തലസ്ഥാനമായ അറ്റ്ലാൻ്റയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന മറ്റൊരു വിദ്യാർത്ഥിയും അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു.

Content Highlight: A native of Hyderabad was shot dead in America

To advertise here,contact us