കർണാടകയിൽ നടു റോഡിൽ കൊള്ള; മലയാളിയായ ബിസിനസുകാരനെ ആക്രമിച്ച് കാറും പണവും തട്ടി

മൈസൂരു ജയപുരയിലെ ഹരോഹള്ളിക്ക് സമീപമായിരുന്നു കവർച്ച

ബെംഗ്ലൂരു: കർണാടകയിൽ നടു റോഡിൽ കൊള്ള നടത്തി കവർച്ച സംഘം. മൈസൂരു ജയപുരയിലെ ഹരോഹള്ളിക്ക് സമീപമായിരുന്നു കവർച്ച. ഡൽഹി രജിസ്ട്രേഷൻ ചെയ്ത ഇന്നോവ കാറിലെത്തിയായിരുന്നു കവർച്ച നടത്തിയത്. കേരള രജിസ്ട്രേഷൻ കാറാണ് സംഘം കവർച്ചക്കിരയാക്കിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മലയാളിയായ ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവും കവരുകയായിരുന്നു. അക്രമികള്‍ കാര്‍ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

While the robberies in #Mangaluru and #Bidar haven't even faded from public memory, a #Kerala-based businessman was robbed in broad daylight in Mysuru.The incident took place near #Jayapura, #Mysuru.According to SP Vishnuvardhan, the victim was traveling in a… pic.twitter.com/vhDm4mJfXK

Also Read:

Kerala
വയനാട്ടിൽ മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി സ്ത്രീയെ ബലാത്സംഗത്തിനിരയാക്കി; പരാതി നൽകി അതിജീവിത

content highlights-A Kerala registration car was robbed in the middle of the road in Karnataka

To advertise here,contact us