നന്ദമൂരി ബാലകൃഷ്ണയുടെ പോസ്റ്ററിൽ ആടിന്റെ തലയറുത്ത് രക്തം പുരട്ടി ആഘോഷം; തിരുപ്പതിയിൽ അഞ്ച് പേര്‍ അറസ്റ്റിൽ

ജനുവരി 12 നായിരുന്നു നന്ദമൂരി ബാലകൃഷ്ണ നായകനായ ചിത്രം തിയേറ്ററുകളിൽ എത്തിയത്

തിരുപ്പതി: സിനിമയുടെ പ്രദർശനത്തിന് മുൻപ് തിയേറ്ററിൽ മൃഗബലി നടത്തിയെന്ന കേസിൽ തിരുപ്പതിയില്‍ അഞ്ച് പേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തിയ 'ദാക്കു മഹാരാജ്' എന്ന സിനിമയുടെ പ്രദര്‍ശനത്തിന് മുന്നോടിയായായിരുന്നു കേസിനാസ്പദമായ സംഭവം.നായകന്റെ പോസ്റ്ററിൽ ആരാധകർ ആടിന്‍റെ തലയറുത്ത് രക്തം പുരട്ടിയതായാണ് കേസ്.

ജനുവരി 12 നായിരുന്നു ദാക്കു മഹാരാജ് തിയേറ്ററുകളിൽ എത്തിയത്. പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് (പെറ്റ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ശങ്കരയ്യ, രമേഷ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൃഗബലി നടത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു. തിയേറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകള്‍ ആഹ്ലാദ പ്രകടനം നടത്തുന്നതും ആരാധകരില്‍ ഒരാള്‍ ആടിന്റെ തലയറുക്കാന്‍ കത്തി എടുക്കുന്നതടക്കമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Also Read:

National
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

തെലുങ്ക്‌ നടനും ഹിന്ദുപുര്‍ എംഎല്‍എയുമായ ബാലകൃഷ്ണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ സഹോദരീ ഭര്‍ത്താവാണ്. സംക്രാന്തി ഉത്സവത്തോടനുബന്ധിച്ചാണ് ബാലകൃഷ്ണ നായകനായ ചിത്രം റിലീസ് ചെയ്തത്. പുലർച്ചെ മൂന്ന് മണിയോടെയാണ് മൃ​ഗ​ബലി നടന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത അഞ്ചുപേർക്കും ജാമ്യം ലഭിച്ചതായാണ് വിവരം.

Content Highlights: N Balakrishna’s fans arrested for sacrificing ram

To advertise here,contact us