സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ എഫ്ഐആർ ഇട്ടു; ശസ്ത്രക്രിയ പൂർത്തിയായ നടൻ അപകടനില തരണം ചെയ്തു

സെയ്ഫിന്‍റെ വീട്ടിലെ സഹായികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്

മുംബൈ: സെയ്ഫ് അലി ഖാനെതിരായ അതിക്രമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. എഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ ഭാഗമാകും. സെയ്ഫിന്‍റെ വീട്ടിലെ സഹായികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.അഞ്ച് പേരെയാണ് ചോദ്യം ചെയ്യുന്നത്.

Also Read:

National
മോഷണ ശ്രമത്തിനിടെ കള്ളൻ്റെ ആക്രമണം; നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു

അതേസമയം, ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകട നില തരണം ചെയ്തതായാണ് വിവരം. സെയ്ഫ് അലി ഖാൻ്റെ ശസ്ത്രക്രിയ പൂർത്തിയായി.ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോർട്ട്. വീട്ടിൽ നടന്ന മോഷണശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റത്. കള്ളൻ നടനെ കുത്തുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആറ് തവണയാണ് നടന് കുത്തേറ്റത്. പുലർച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കി.

ആക്രമണം തടയുന്നതിനിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആക്രമണം നടക്കുമ്പോൾ കരീന കപൂറും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.

Content Highlights: Saif Ali Khan attack news LIVE updates

To advertise here,contact us