മദ്യം നൽകി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; ഹരിയാന ബിജെപി അധ്യക്ഷനും ഗായകനുമെതിരെ കേസ്

പ്രതികൾ വീഡിയോ ഷൂട്ട് ചെയ്‌തെന്നും ആരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്

ഷിംല: തന്നെ പീഡിപ്പിച്ചെന്ന ഡൽഹി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലി, ഗായകൻ റോക്കി മിത്തൽ എന്ന ജയ് ഭഗവാൻ എന്നിവർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തതായി പൊലീസ്. കസൗലിയിലെ ഹോട്ടലിൽവെച്ച് ബലത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ വീഡിയോ ഷൂട്ട് ചെയ്‌തെന്നും ആരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. യുവതിയുടെ പരാതിയിൽ ഡിസംബർ 13-നാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. എഫ്ഐആറിന്റെ പകർപ്പ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കസൗലിയിലെ ഒരു ഹോട്ടലിൽ വെച്ചാണ് താൻ ബദോലിയെയും മിത്തലിനെയും കണ്ടതെന്ന് യുവതി പറഞ്ഞു. തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും തുടർന്ന് ഹോട്ടലിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. നടിയാക്കാമെന്നും സർക്കാർ ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തതായും യുവതി പരാതിയിൽ ആരോപിച്ചു.

Also Read:

National
പതിനഞ്ചുകാരിക്ക് നേരെ അശ്ലീലസന്ദേശ പ്രയോഗവും, പീഡനവും; തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു

Content Highlights: case against Haryana BJP chief and singer Rocky Mittal

To advertise here,contact us