സുഹൃത്തിന്റെ ഫ്ളാറ്റിൽ പാർട്ടിക്കെത്തിയ യുവാവ് ഏഴാം നിലയിൽ നിന്ന് വീണുമരിച്ചു; ദുരൂഹത

ഇരുപത്തിമൂന്ന് വയസുകാരൻ തപസ് ആണ് വീണ് മരിച്ചത്

ന്യൂഡൽഹി: സുഹൃത്തിന്റെ ഫ്ളാറ്റിൽ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ യുവാവ് ഏഴാം നിലയിൽ നിന്ന് വീണ് മരിച്ചു. നോയിഡയിലെ ഒരു സ്വകാര്യ സർവകലാശാലയിലെ നിയമവിദ്യാർത്ഥിയായ ഇരുപത്തിമൂന്ന് വയസുകാരൻ തപസ് ആണ് വീണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം നടന്നത്. നോയിഡയിലെ സുപ്രീം ടവേഴ്സിലുള്ള സുഹൃത്തിന്റെ ഫ്ളാറ്റിലായിരുന്നു പാർട്ടി സംഘടിപ്പിച്ചത്. ഏഴാം നിലയിലുള്ള ഈ ഫ്‌ളാറ്റില്‍ നിന്നാണ് തപസ് താഴെ വീഴുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തേയ്ക്ക് വീണ തപസ് തൽക്ഷണം മരിച്ചു.

Also Read:

National
'വീടുവിട്ടതിന് വ്യക്തമായ കാരണമുണ്ടെങ്കില്‍ ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കരുത്'; സുപ്രീം കോടതി

ഫ്‌ളാറ്റില്‍ നിന്ന് വീണ നിലയില്‍ തപസിനെ ആദ്യം കാണുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ്. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ നിലത്ത് കിടക്കുന്ന നിലയില്‍ തപസിനെ കാണുകയായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. പരിക്കേല്‍ക്കുക മാത്രമായിരിക്കുമെന്നാണ് കരുതിയത്. അടുത്തു ചെന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു തലയില്‍ തൊട്ട് നോക്കുമ്പോള്‍ ശ്വാസം നിലച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും ജീവനക്കാരന്‍ മൊഴി നല്‍കി.

സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. യുവാവ് തനിയെ വീണതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്നതടക്കമുള്ള കാര്യം വിശദമായി പരിശോധിക്കും. തപസിന്റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. തപസിനെ ഒരു വിദ്യാർത്ഥിനി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങളുടെ മൊഴിയുണ്ട്. ഇത് കൂടി പരിഗണിച്ചായിരിക്കും പൊലീസ് അന്വേഷണം നടത്തുക.

Content Highlights: youth fell from building during partying

To advertise here,contact us