തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് നാല് മരണം; നിരവധി പേർക്ക് പരിക്ക്

വൈകുണ്ഠ ദ്വാര ദർശനത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്

തിരുപതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ഉൾപ്പെടെ നാല് മരണം. വൈകുണ്ഠ ദ്വാര ദർശനത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. നാല് പേരുടെ മരണം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിനിയായ മല്ലികയാണ് മരിച്ച സ്ത്രീ.

Also Read:

Kerala
വയനാട്ടില്‍ കാട്ടാന ആക്രമണത്തിൽ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം

ടിക്കറ്റിനായി ആയിരക്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ തിരുപ്പതിയിലെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയിരുന്നു. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. നിരവധി ഭക്തര്‍ക്ക് തിരക്കില്‍ ശ്വാസതടസം അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസും ക്ഷേത്ര സമിതിയും പരാജയപ്പെട്ടെന്നാണ് ഭക്തരുടെ ആരോപണം. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ എത്തിച്ചു. എല്ലാവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാന്‍ മുഖ്യന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കി.

Content Highlights- Three die in Tirupati temple stampede

To advertise here,contact us