അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരം; പ്രിയങ്ക ഗാന്ധി

പാര്‍ലമെൻ്റ് കലഹത്തിനിടയില്‍ ബിജെപി എംപിയെ തള്ളിയിട്ടെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് പ്രിയങ്ക ഗാന്ധി

icon
dot image

ന്യൂഡൽഹി: പാര്‍ലമെൻ്റ് വളപ്പിൽ വെച്ച് നടന്ന സംഘര്‍ഷത്തിനിടയില്‍ രാഹുൽ ഗാന്ധി ആക്രമണം നടത്തിയെന്ന ബിജെപിയുടെ ആരോപണം കള്ളവും അടിസ്ഥാനരഹിതവുമെന്ന് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പ്രിയങ്ക ബിജെപിയുടെ വാദങ്ങൾ കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചു. 'അവര്‍ വളരെ നിരാശരാണ്. തെറ്റായ എഫ്ഐആറുകള്‍ ഇടുകയാണ്. രാഹുലിന് ഒരിക്കലും ആരെയും ആക്രമിക്കാനാവില്ല, ഞാന്‍ അവൻ്റെ സഹോദരിയാണ്. എനിക്ക് അവനെ അറിയാം. അവന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. രാജ്യത്തിനും ഇത് അറിയാം' എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Also Read:

Kerala
തമ്മിൽ ഭേദം തൊമ്മൻ; മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് വെള്ളാപ്പള്ളി നടേശൻ

അടിസ്ഥാനരഹിതമായ കാര്യങ്ങളിലൂടെ അവര്‍ ആളുകളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണഘടന ശില്‍പ്പിയോട് ആത്മാര്‍ഥതയില്ലായ്മ പുലര്‍ത്തുന്നുവെന്നും അവര്‍ ആരോപിച്ചു. 'അംബേദ്കര്‍ ജി യോടുള്ള അവരുടെ വികാരം പുറത്തുവന്നിട്ടുണ്ട്.' ഇപ്പോള്‍ ഞങ്ങള്‍ ഈ വിഷയം ഉന്നയിക്കുന്നതുകൊണ്ട് അവര്‍ പ്രതിപക്ഷത്തെ ഭയപ്പെടുകയാണ്. ദേശീയ താല്‍പര്യം ഈ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു' പ്രിയങ്കഗാന്ധി കൂട്ടിച്ചേര്‍ത്തു.

Content Highlights : Priyanka Gandhi says Amit Shah's comments on Ambedkar are insulting

To advertise here,contact us
To advertise here,contact us
To advertise here,contact us