അല്ലുവിൻ്റെ കടുത്ത ഫാന്‍; നൊമ്പരമായി മസ്തിഷ്ക മരണം സംഭവിച്ച ഒൻപതുകാരൻ തേജിൻ്റെ ‘ഫയർ ആക്ഷൻ’ ഡാൻസ്

നടന്‍ അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായിരുന്നു ഹൈദരാബാദിലെ ദില്‍സുഖ്‌നഗര്‍ സ്വദേശിയായ ഒമ്പതു വയസുകാരന്‍ തേജ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് മരിച്ച ശ്രീതേജ് കടുത്ത അല്ലു ആരാധകനായിരുന്നു. പുഷ്പയിലെ അല്ലു അർജുന്റെ ‘ഫയർ ആക്ഷൻ’ ‍ഡാൻസ് കളിക്കുന്ന തേജിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ശ്രീതേജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചത്. കുട്ടിയുടെ അമ്മ രേവതി നേരത്തെ മരണപ്പെട്ടിരുന്നു.

നടന്‍ അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായിരുന്നു ഹൈദരാബാദിലെ ദില്‍സുഖ്‌നഗര്‍ സ്വദേശിയായ ഒമ്പതു വയസുകാരന്‍ തേജ്. ഈ ആരാധന കാരണം തേജിനെ കൂട്ടുകാര്‍ വിളിച്ചിരുന്നത് പുഷ്പ എന്നായിരുന്നു. പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് മാതാപിതാക്കളായ ഭാസ്‌ക്കറിനും രേവതിക്കും സഹോദരി സാന്‍വികയിക്കുമൊപ്പമാണ് ശ്രീതേജ് തിയറ്ററിൽ എത്തിയത്.

Also Read:

National
മണിപ്പൂരിൽ പിടിച്ചെടുത്ത ആയുധങ്ങൾക്കൊപ്പം സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഉപകരണങ്ങളും; റിപ്പോർട്ട്

എന്നാല്‍ അവിടെ നടന്ന സംഭവം ദൗര്‍ഭാഗ്യകരമായിരുന്നു.ഇതിനിടെയാണ് അപ്രതീക്ഷിതമായി സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനായി തിയേറ്ററിലേക്കെത്തിയത്. ഇതോടെ താരത്തെ കാണാന്‍ ആരാധകര്‍ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകര്‍ന്നു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതിക്ക് ജീവന്‍ നഷ്ടമായത്.

అల్లు అర్జున్ ఫ్యాన్ శ్రీతేజ పుష్ప డాన్స్..సంధ్య థియేటర్ వద్ద తొక్కిసలాటలో తీవ్రంగా గాయపడ్డ శ్రీతేజశ్రీతేజ డాన్స్ కు సంబంధించిన వీడియో ప్రస్తుతం నెట్టింట వైరల్ అవుతోంది.@alluarjun @PushpaMovie @SukumarWritings #SandhyaTheatre #Pushpa2    #SriTejaDance #VideoViral pic.twitter.com/urY9ZMtRfr

Content Highlight: A die-hard fan of Allu; The video of Tej doing the 'Fire Action' dance is going viral on social media

To advertise here,contact us