ഓൺലൈൻ പേയ്‌മെൻ്റുകൾക്കായി ക്യുആർ കോഡ് ഉപയോഗിക്കാറില്ലേ? കരുതിയിരിക്കാം തട്ടിപ്പുകളെ

ക്യുആർ കോഡ് സ്‌കാമുകൾ വഴി വലിയ തുക നഷ്ടപ്പെട്ടവരുമുണ്ട്

ന്യൂഡൽഹി: യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് ഇന്ന് ജനപ്രീതി ഏറെയാണ്. സുഗമമായ പണ കൈമാറ്റം നടക്കുമെന്നതിനാലാണിത്. എന്നാൽ വിവിധ തരം ചതിക്കുഴികളിലേക്കും യുപിഐ പണമിടപാടുകൾ ഉപയോക്താക്കളെ കൊണ്ടെത്തിക്കുന്നു. ക്യുആർ കോഡ് തട്ടിപ്പുകളുടെ എണ്ണം വർദ്ധിക്കുന്നുവെന്നതും ആശങ്ക സൃഷ്ടിക്കുന്നു. ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതിനായി തട്ടിപ്പുകാർ ഉപയോക്താക്കളെ കബളിപ്പിക്കുന്നു. ഇത് നിമിഷങ്ങൾക്കുള്ളിൽ വലിയ തുക നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. ക്യുആർ കോഡ് സ്‌കാമുകൾ വഴി വലിയ തുക നഷ്ടപ്പെട്ടവരുമുണ്ട്.

എന്താണ് ക്യുആർ കോഡ് തട്ടിപ്പുകൾ?

പേയ്‌മെൻ്റുകൾ നടത്തുന്നതിനുള്ള വേഗമേറിയതും എളുപ്പവുമുള്ള മാർഗ്ഗമാണ് ക്യുആർ കോഡുകൾ. എന്നാലിന്ന് ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവരെ ലക്ഷ്യമിട്ട് ഒടിപി, ക്യുആർ കോഡ് തട്ടിപ്പ് സജീവമാവുകയാണ്. ഇത്തരം തട്ടിപ്പ് പ്രതീക്ഷിക്കാത്ത ഉപയോക്താവ് കോഡ് സ്‌കാൻ ചെയ്യുമ്പോൾ ചതിക്കാനായി സ്ഥാപിച്ചിരിക്കുന്ന വെബ്‌സൈറ്റുകളിലേക്കും മറ്റും ചെന്നെത്തുന്ന രീതിയും നിലിവിലുണ്ട്. നിങ്ങളുടെ ബാങ്ക് വിശദാംശങ്ങളിലേക്കും മറ്റ് വ്യക്തിഗത ഡാറ്റയിലേക്കും ആക്‌സസ് നേടുന്നതിന് തട്ടിപ്പുകാർക്ക് ഇതിലൂടെ കഴിഞ്ഞേക്കാം. ചില സാഹചര്യങ്ങളിൽ ക്യുആർ കോഡുകളിലെ വ്യാജ യുആർഎല്ലിൽ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ ഇത് നിങ്ങളുടെ ഡിവൈസിലേക്ക് സ്വയമേ ഡൗൺലോഡ് ചെയ്യപ്പെടും.

ഒരു യുപിഐ പേയ്‌മെൻ്റ് നടത്തുമ്പോൾ, ക്യുആർ കോഡുകളെ ആശ്രയിക്കുന്നതിന് പകരം സ്വീകർത്താവിൻ്റെ പരിശോധിച്ചുറപ്പിച്ച യുപിഐ ഐഡിയിലേക്കോ മൊബൈൽ നമ്പറിലേക്കോ നേരിട്ട് പണം കൈമാറുന്നതാണ് നല്ലത്. സംശയാസ്പദമായി തോന്നുന്ന, അപരിചിതമായ സ്ഥലങ്ങളിലോ ബിസിനസ് ഇടപാടുകളിലേക്കോ ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതിൽ ജാഗ്രത പാലിക്കുക. റെസ്റ്റോറൻ്റുകൾ, കിയോസ്‌കുകൾ, മാർക്കറ്റുകൾ പോലുള്ള പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തട്ടിപ്പുകാർക്ക് വ്യാജ ക്യുആർ കോഡുകൾ എളുപ്പത്തിൽ സ്ഥാപിക്കാനാകും. പേയ്‌മെൻ്റുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് ക്യുആർ കോഡ് നിയമാനുസൃതവും വിശ്വസനീയവുമാണെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കണം.

Also Read:

National
അല്ലുവിൻ്റെ കടുത്ത ഫാന്‍; നൊമ്പരമായി മസ്തിഷ്ക മരണം സംഭവിച്ച ഒൻപതുകാരൻ തേജിൻ്റെ ‘ഫയർ ആക്ഷൻ’ ഡാൻസ്

കൂടുതൽ സുരക്ഷയ്ക്കായി, Google Pay, PhonePe അല്ലെങ്കിൽ Paytm പോലുള്ള നിങ്ങളുടെ UPI പ്ലാറ്റ്‌ഫോമുകളിലേക്ക് മാത്രം ലിങ്ക് ചെയ്യുന്ന ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് എടുക്കുന്നത് ഗുണമാവും. ഈ അക്കൗണ്ടിൽ ഏറ്റവും കുറഞ്ഞ തുക മാത്രം (ഉദാ. 3,000 മുതൽ 4,000 രൂപ വരെ) സൂക്ഷിക്കുക. ഒരു തട്ടിപ്പ് സംഭവിച്ചാലും നഷ്ടപ്പെടാവുന്ന പണത്തിൻ്റെ അളവ് ഇത് പരിമിതപ്പെടുത്തും. ഇത് നിങ്ങളുടെ പ്രധാന സേവിംഗ്‌സ് അക്കൗണ്ടിന് അധിക പരിരക്ഷ നൽകും.

നിങ്ങൾക്ക് എന്തെങ്കിലും സംശയാസ്പദമായ പേയ്‌മെൻ്റ് അഭ്യർത്ഥനകളോ ലിങ്കുകളോ ലഭിക്കുകയാണെങ്കിൽ വിശദാംശങ്ങൾ കൃത്യമായി പരിശോധിക്കണം. തട്ടിപ്പിനായുള്ള ലിങ്കുകളിൽ പലപ്പോഴും ചെറിയ അക്ഷരപ്പിശകുകളോ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് വ്യത്യസ്തമായ അസാധാരണമായ ഡൊമെയ്ൻ നാമങ്ങളോ അടങ്ങിയിരിക്കുന്നു. വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കാൻ ഒരു നിമിഷമെടുക്കുന്നത് വലിയൊരു തട്ടിപ്പിൽ വീഴുന്നതിൽ നിന്നാവും നിങ്ങളെ രക്ഷിക്കുക.

Content Highlights: how to avoid QR code scams

To advertise here,contact us