'യു പി യുവാക്കളെ ജോലിക്കായി ഇസ്രയേലിൽ അയക്കുമ്പോൾ, കോൺ​ഗ്രസ് നേതാക്കൾ ബാ​ഗുമായി നടക്കുന്നു' ; യോ​ഗി ആദിത്യനാഥ്

'ഒന്നര ലക്ഷം രൂപയിലേറെ ശമ്പളമുള്ള 5600 യുപി സ്വദേശികളായ യുവാക്കൾ ഇസ്രയേലിലുണ്ട്.'

ലഖനൗ: പലസ്തീൻ അനുകൂല ബാ​ഗ് ധരിച്ച് പാർലമെൻ്റിൽ എത്തിയ കോൺ​ഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ​ഗാന്ധിയെ പരിഹസിച്ച് യോ​ഗി ആദിത്യനാഥ്. ഒന്നര ലക്ഷം രൂപയിലേറെ ശമ്പളമുള്ള 5600 യുപി സ്വദേശികളായ യുവാക്കൾ ഇസ്രയേലിലുണ്ട്. ഉത്തർ പ്രദേശ് ഇസ്രയേലിലേക്ക് യുവാക്കളെ ജോലിക്കായി അയക്കുമ്പോൾ ഇവിടെ ചില കോൺ​ഗ്രസ് നേതാക്കൾ ബാ​ഗ് തൂക്കി നടക്കുകയാണെന്നാണ് യോ​ഗിയുടെ പരിഹാസ പരാമർശം.

Also Read:

Kerala
കൊഴിഞ്ഞാമ്പാറയിൽ വിമതർക്കൊപ്പം നിന്ന ഡിവൈഎഫ്ഐ നേതാക്കളേയും പുറത്താക്കി

കഴിഞ്ഞ ദിവസമാണ് പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ട് പ്രിയങ്ക ​ഗാന്ധി പാർലമെന്റിലെത്തിയത്. പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. നേരത്തെയും പലതവണ പലസ്‌തീന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്. അക്രമത്തിൽ വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാരോടും, ലോകത്തെ എല്ലാ ഭരണകൂടങ്ങളോടും ഇസ്രയേലിന്റെ നടപടികളെ എതിർക്കാൻ പ്രിയങ്ക മുൻപ് ആവശ്യപ്പെട്ടിരുന്നു.

content highlight- 'While UP sends youth to Israel for work, Congress leaders walk with bags'; Yogi Adityanath

To advertise here,contact us