മന്ത്രിയാക്കാമെന്ന് ഉറപ്പ് നൽകി, പക്ഷെ ലിസ്റ്റ് വന്നപ്പോൾ പേരില്ല ! ശിവ്‌സേന എംഎൽഎ പാർട്ടി വിട്ടു

എന്നാൽ നരേന്ദ്ര ബോണ്ടേക്കർ എംഎൽഎ പദവി അദ്ദേഹം രാജിവെച്ചിട്ടില്ല

icon
dot image

മുംബൈ: മന്ത്രിപദവി ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ ശിവസേനയിലെ ഒരു എംഎൽഎ പാർട്ടി വിട്ടു. ഭണ്ഡാര-പവാനി മണ്ഡലം എംഎൽഎ ആയ നരേന്ദ്ര ബോണ്ടേക്കർ ആണ് പാർട്ടി വിട്ടത്.

മൂന്ന് തവണ എംഎൽഎ ആയ നരേന്ദ്ര ശിവസേനയുടെ പ്രധാന നേതാവും വിദർഭ മേഖലയിലെ പാർട്ടി കോർഡിനേറ്ററുമാണ്. ഈ മേഖലയിൽ മഹായുതി സഖ്യം 62ൽ 47 സീറ്റും നേടിയിരുന്നു. രാജി സംബന്ധിച്ച് ഏക്നാഥ് ഷിണ്ഡെയ്ക്കും ഉദയ് സാമന്തിനും നരേന്ദ്ര കത്തയച്ചു. എന്നാൽ അദ്ദേഹം എംഎൽഎ പദവി അദ്ദേഹം രാജിവെച്ചിട്ടില്ല.

Also Read:

National
'എന്റെ പേരക്കുട്ടി എവിടെ? അവർ കൊന്നോ?'; പേരക്കുട്ടിയെ വിട്ടുകിട്ടണമെന്ന് മരിച്ച ടെക്കിയുടെ പിതാവ്

ഇന്ന് വൈകുന്നേരം നാലരയ്ക്കായിരുന്നു പുതിയ മന്ത്രിസഭ അധികാരമേറ്റത്. 39 എംഎൽഎമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയിൽ നിന്ന് 19 പേർ, ശിവസേനയിൽ നിന്ന് പതിനൊന്ന്, എൻസിപിയിൽ നിന്ന് ഒമ്പത് എംഎൽഎമാരാണ് മന്ത്രിമാരായത്.

തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മന്ത്രിസഭാ രൂപീകരണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാതിരുന്നത് ഭരണപക്ഷത്തിന് പ്രയാസമുണ്ടാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഷിന്‍ഡെ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയതാണ് മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ വൈകാനുള്ള കാരണങ്ങളിലൊന്ന്. മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ ഫഡ്നാവിസും അജിത് പവാറും ഡല്‍ഹിയിലേക്ക് പോയപ്പോഴും ഷിന്‍ഡെ വിട്ടുനിന്നിരുന്നു.

Content Highlights: Shivsena MLA quits party over not getting minister post

To advertise here,contact us
To advertise here,contact us
To advertise here,contact us