ഡല്‍ഹിയില്‍ 'കൈ'പിടിക്കാതെ എഎപി; ഉര്‍വശി ശാപം ഉപകാരപ്രദമാക്കാന്‍ കോണ്‍ഗ്രസ്

2019ല്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മരണത്തിന് ശേഷം സൃഷ്ടിച്ച നേതൃത്വ ശൂന്യതയും ആഭ്യന്തര വിഭാഗീയതയുമായിരുന്നു കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയത്

ന്യൂഡല്‍ഹി: ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈ കോര്‍ക്കാനില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് ഇരു പാര്‍ട്ടികളെങ്കിലും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കേണ്ടെന്നാണ് ഇരു കക്ഷികളുടേയും നിലപാട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഡല്‍ഹി രാഷ്ട്രീയത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ എഎപിക്ക് സാധിച്ചിട്ടുണ്ട്.

അതേസമയം എഎപിയുടെ പിന്മാറ്റം കോണ്‍ഗ്രസിന് പോരാട്ടത്തിന്റെ പുതിയ വഴി തുറക്കുമെന്നാണ് പ്രതീക്ഷ. 2013മുതല്‍ വീഴ്ച സംഭവിച്ച കോണ്‍ഗ്രസിന് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള പുതിയ പദ്ധതികള്‍ രൂപീകരിക്കാനും നടപ്പിലാക്കാനും ഇതുവഴി സാധിച്ചേക്കും.

Also Read:

Kerala
തൊടുപുഴ കൈവെട്ട് കേസ്; മൂന്നാം പ്രതി എം കെ നാസറിൻ്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

ഡല്‍ഹിയില്‍ അധികാരത്തിന്റെ പര്യായമായിരുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തരംതാഴ്ത്തപ്പെട്ടു. 2019ല്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മരണത്തിന് ശേഷം സൃഷ്ടിച്ച നേതൃത്വ ശൂന്യതയും ആഭ്യന്തര വിഭാഗീയതയുമായിരുന്നു കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയത്. സംഘടനാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അരവിന്ദര്‍ സിംഗ് ലൗലി, നസീബ് സിംഗ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ ഈ വര്‍ഷം ആദ്യം തന്നെ പാര്‍ട്ടി വിട്ടിരുന്നു.

അതേ സമയം കരുത്തനായ നേതാവിന്റെ അഭാവം ബിജെപിക്കും തിരിച്ചടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് പാര്‍ട്ടി മുന്‍നിര നേതാവായി കണക്കാക്കുന്നതെങ്കിലും ഡല്‍ഹിയിലെ മോദി പ്രഭാവം വിജയം കണ്ടിട്ടില്ലെന്നതാണ് വസ്തുത.

Also Read:

Kerala
18 ല്‍ ഇല്ല, ലൈസന്‍സ് 25 വയസ്സില്‍; പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച സംഭവം, നടപടി കടുപ്പിച്ച് എംവിഡി

2008ലായിരുന്നു ഡല്‍ഹിയില്‍ കോണ്‍ഗ്രസ് 70ല്‍ 43സീറ്റും നേടിയ വമ്പന്‍ വിജയം സ്വന്തമാക്കിയത്. 2013ല്‍ ഇത് 8സീറ്റായി ചുരുങ്ങുകയായിരുന്നു. സന്ദീപ് ദീക്ഷിത് ഉള്‍പ്പെടെയുള്ള 21 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് ഇക്കുറി പുറത്തുവിട്ടിട്ടുണ്ട്. എക്‌സൈസ് നയം, അഴിമതി ആരോപണങ്ങള്‍, ജയില്‍വാസം എന്നിവ ഇക്കുറി തിരഞ്ഞെടുപ്പില്‍ എഎപിക്ക് തിരിച്ചടിയാണ്.

Content Highlight: Why no alliance with AAP could be a blessing in disguise for Delhi Congress

To advertise here,contact us